വെബ് ഡെസ്ക്
ആരോഗ്യകരമായ ജീവിതശൈലി കെട്ടിപ്പടുക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾക്ക് വലിയ പങ്ക് ഉണ്ട്.
സമാനമായി നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യത്തിലും ഭക്ഷണം സ്വാധീനം ചെലുത്തുന്നു. ആരോഗ്യകരമല്ലാത്ത ചർമ്മങ്ങൾ പലപ്പോഴും തെറ്റായ ഭക്ഷണശീലങ്ങളുടെ സൂചനയാകാം
ചർമ്മം ആരോഗ്യത്തോടെയും തിളക്കത്തോടെയും സൂക്ഷിക്കാൻ ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ
പപ്പായ : ദഹനത്തെ സഹായിക്കുന്ന പപ്പൈൻ എന്ന എൻസൈം പപ്പായയിൽ ഉണ്ട്.
ഹിമാലയൻ ഉപ്പ് : ഹിമാലയൻ ഉപ്പ് കുടലിന്റെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും മികച്ച ദഹനത്തിന് കാരണമാവുകയും ചെയ്യുന്നു.
വറുത്ത ജീരകം : ഇത് ദഹനം മെച്ചപ്പെടുത്തുകയും കൂടുതൽ പോഷകങ്ങൾ ആഗിരണം ചെയ്യുകയും ചെയ്യുന്നു.
കുരുമുളക് : ദഹന സംബന്ധമായ പ്രശ്‍നങ്ങൾ കുറക്കാൻ ഇത് സഹായിക്കുകയും വയറുവേദന കുറക്കുകയും ചെയ്യുന്നു. ദഹനത്തെ ഉത്തേജിപ്പിക്കാനും ഇത് സഹായിക്കുന്നു.
നാരങ്ങാ : ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ ഇത് കുടൽ വീക്കം കുറക്കുന്നു.