ആർത്തവ വേദന ബുദ്ധിമുട്ടിക്കുന്നുണ്ടോ ? ഈ ഭക്ഷണങ്ങൾ പരീക്ഷിക്കൂ

വെബ് ഡെസ്ക്

ആർത്തവ സംബന്ധമായി പല തരം ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ് മിക്ക സ്ത്രീകളും. ദൈനം ദിന പ്രവർത്തനങ്ങളെയും ജോലിയെയുമൊക്കെ ഈ പ്രശ്നങ്ങൾ ബാധിക്കാറുമുണ്ട്.

ആർത്തവ സംബന്ധമായ വേദനകളും അസ്വസ്ഥതകളും കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇതാ

ക്രൂസിഫെറസ് വെജിറ്റബിൾസ്

ചീര, ബ്രോക്കോളി, കാബേജ്, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികളിൽ കാൽസ്യം, മഗ്‌നീഷ്യം തുടങ്ങിയവ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ രണ്ടും ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്നു.

കുക്കുമ്പർ, തണ്ണിമത്തൻ തുടങ്ങിയവ ആർത്തവസമയത്ത് കഴിക്കുന്നത് നല്ലതാണ്. ഇവയിൽ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിൽ ജലാംശം നിലനിർത്തുന്നു. ഇത് ആർത്തവ വേദനകൾ കുറയ്ക്കാൻ സഹായിക്കുന്നു. ആർത്തവ സമയത്തുള്ള തലവേദനയ്ക്കും ശമനമുണ്ടാകും.

മീൻ

ആർത്തവ സമയത്ത് മീൻ കഴിക്കുന്നത് നല്ലതാണ്. ഇരുമ്പ്, പ്രോട്ടീൻ, ഒമേഗ - 3 ഫാറ്റി ആസിഡുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് മീൻ.

മഞ്ഞളടങ്ങിയ ഭക്ഷണം

മലബന്ധം, ബന്ധപ്പെട്ട മറ്റ് ആർത്തവ ബുദ്ധിമുട്ടുകൾ എന്നിവയ്ക്ക് മഞ്ഞൾ വളരെ നല്ലതാണ്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന ബയോ ആക്റ്റീവ് സംയുക്തം ആർത്തവ വേദനകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.

തൈര്

ആർത്തവകാലത്ത് വിവിധ അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്ന ഒരു പ്രോബയോട്ടിക് ഭക്ഷണമാണ് തൈര്. ഇത് ശരീരത്തിലെ മെറ്റാബോളിസത്തെ പരിപോഷിപ്പിക്കുന്നു.

മുട്ട

ആർത്തവകാലത്ത് മുട്ട കഴിക്കുന്നത് വേദനകളും അസ്വസ്ഥതകളും കുറയ്ക്കാൻ സഹായിക്കുന്നു. മുട്ടയിൽ ധാരാളം ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങൾക്ക് കൂടുതൽ ഊർജം നൽകുകയും ചെയ്യുന്നു.

ഡാർക്ക് ചോക്ലേറ്റ്

ഇരുമ്പ്, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമായ ഒന്നാണ് ഡാർക്ക് ചോക്ലേറ്റ്. ഇത് കഴിക്കുന്നത് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്നു.

നട്സ്

നട്സിൽ ധാരാളം പ്രോട്ടീൻ, മഗ്നീഷ്യം, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. ഇതും ആർത്തവ അസ്വസ്ഥതകള്‍ക്ക് പരിഹാരമാകുന്നു.

ടോഫു

പ്രോട്ടീൻ, മഗ്‌നീഷ്യം, കാൽസ്യം എന്നിവയുടെ ഉറവിടമാണ് ടോഫു.