മഴക്കാലത്ത് രോഗങ്ങള്‍ തടയാം; പ്രതിരോധശേഷി വർധിപ്പിക്കാൻ മാർഗങ്ങള്‍

വെബ് ഡെസ്ക്

മഴക്കാലത്ത് നമ്മെ അലട്ടുന്ന ഒന്നാണ് പടർന്നു പിടിക്കുന്ന രോഗങ്ങള്‍

ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതരമായ രോഗങ്ങൾ വരെ വരാൻ സാധ്യതയുള്ള സമയമാണ് മഴക്കാലം

ഈ സമയത്ത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. മഴക്കാലത്ത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം

വെളുത്തുള്ളി

വെളുത്തുള്ളിയിൽ അലിസിൻ അടങ്ങിയിട്ടുണ്ട്. ഇത് ശ്വേതരക്താണുക്കളുടെ (white blood cells) ഉൽപ്പാദനം വർധിപ്പിക്കുന്നു. അണുബാധകളെയും അണുക്കളെയും ചെറുക്കുന്നു

ഇഞ്ചി

തൊണ്ടവേദന ശമിക്കാൻ സഹായിക്കുന്ന ഗുണങ്ങൾ ഇഞ്ചിയിലുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കുന്ന ആൻ്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്

നട്ട്‌സ്

വാൽനട്ട്, ബദാം, നിലക്കടല തുടങ്ങിയ നട്ട്‌സില്‍ അവശ്യ വിറ്റാമിനുകളും ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു

പാവയ്ക്ക

പ്രതിരോധ ശേഷി വർധിപ്പിക്കാനും ഫ്രീ റാഡിക്കലുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനും ആൻ്റി ഓക്സിഡൻ്റുകളുടെ പവർ ഹൗസാണ് പാവയ്ക്ക