ആരോഗ്യവും ആയുസും വർധിപ്പിക്കും, ഈ ഭക്ഷണങ്ങൾ

വെബ് ഡെസ്ക്

ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിന് മികച്ച ഭക്ഷണക്രമം ആവശ്യമാണ്

ഭക്ഷണ ക്രമത്തിൽ ചിട്ട വരുത്തിയാൽ തന്നെ പല രോഗങ്ങളിൽ നിന്നും മോചനം നേടാം

അത്തരത്തിൽ രോഗങ്ങൾ വരാതെ ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കാൻ സഹായിക്കുന്ന പച്ചക്കറികൾ പരിചയപ്പെടാം

നട്സ്

ബദാം, അണ്ടിപ്പരിപ്പ്, പിസ്ത തുടങ്ങിയ നട്സിൽ ആൻ്റിഓക്സിഡൻ്റുകളും നാരുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താം

വിത്തുകൾ

ഫ്ളാക്സീഡ്, ചിയാ സീഡ്, സൂര്യകാന്തിയുടെ വിത്ത് തുടങ്ങിയ പോഷകസമൃദ്ധമാണ്. ഇവയിൽ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ ഉൾപ്പെടുന്നു

പച്ചക്കറികൾ

ചീര, കോളിഫ്ളവർ, ബ്രാക്കോളി തുടങ്ങിയ പച്ച നിറമുള്ള പച്ചക്കറികളിൽ വിറ്റാമിൻ എ, സി, കെ, ഫോളേറ്റ്, ഇരുമ്പ്, കാത്സ്യം തുടങ്ങിയവ ഉൾപ്പെട്ടിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു

ഗ്രീൻ ടീ

കാറ്റെച്ചിനുകൾ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമായ ഗ്രീൻ ടീ തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു