വെബ് ഡെസ്ക്
വീടിന്റെ അന്തരീക്ഷം ഉന്മേഷദായകമാക്കി നിർത്താൻ പൂക്കൾക്ക് സാധിക്കും. ഒപ്പം വീട് ഭംഗിയാക്കി നിലനിർത്താനും പൂക്കൾ നമ്മെ സഹായിക്കുന്നു
ഇതിനായി നല്ല സുഗന്ധമുള്ള പൂക്കൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. വീടിന് ചേരുന്ന നിറങ്ങൾ തിരഞ്ഞെടുക്കുന്നത് ഇന്റീരിയറിന് കൂടുതൽ ഭംഗി നൽകും
അത്തരത്തിൽ തിരഞ്ഞെടുക്കാവുന്ന ചില പൂക്കൾ ഇതാ
കാർണേഷൻ: പിങ്ക്, ചുവപ്പ്, വെള്ള, മഞ്ഞ എന്നീ നിറങ്ങളിൽ സുന്ദരമായ കാർണേഷൻ പൂക്കൾ ലഭ്യമാണ്. ഇവ വീടിന് കൂടുതൽ ഭംഗി നൽകുന്നു
ലാവെൻഡർ: പർപ്പിൾ, വയലറ്റ് എന്നീ മനോഹരമായ ഷേഡുകളിലാണ് ലാവെൻഡർ വരുന്നത്. വളരെ ശാന്തമായ അന്തരീക്ഷം ഉണ്ടാക്കാൻ ലാവെൻഡർ സഹായിക്കുന്നു
ലൈലാക്: വളരെ ലോലവും മൃദുവുമായ ഈ പുഷ്പം കൂട്ടങ്ങളായാണ് വളരുക. ഇതിന്റെ സുഗന്ധം വീടിന് എപ്പോഴും പുതുമ നൽകുന്നു
ഓർക്കിഡ്: ചില ഓർക്കിഡുകൾ തിളക്കമുള്ള വിവിധ ഷേഡുകളിൽ കാണാം. സുഖകരമായ സുഗന്ധം കൊണ്ട് വളരെ ശാന്തമായ അന്തരീക്ഷം സൃഷ്ഠിക്കാൻ സഹായിക്കുന്നു
മുല്ല: മുല്ലയുടെ മനോഹര സുഗന്ധം ആർക്കാണ് ഇഷ്ടമല്ലാത്തത്? വീടിന് എപ്പോഴും ഫ്രഷ് ഫീൽ നൽകാൻ മുല്ല നമ്മെ സഹായിക്കുന്നു.