വെബ് ഡെസ്ക്
ഗോൾഡൻ ഡൂഡിൽ
ഗോൾഡൻ റിട്രീവർ, പൂഡിൽ എന്നിവയുടെ ഡിസൈനർ ബ്രീഡാണ് ഗോൾഡൻ ഡൂഡിൽ. മാതാപിതാക്കളുടെ മികച്ച സ്വഭാവസവിശേഷതകള്‍ ഈ ബ്രീഡില്‍ കാണാം. ഇന്ത്യയില്‍ 18 ലക്ഷം മുതല്‍ 20 ലക്ഷം വരെയാണ് ബ്രീഡിന്റെ വില.
ക്ലംബർ സ്പാനിയൽ
ബ്രിട്ടനില്‍ വികസിപ്പിച്ചെടുത്ത സ്പാനിയൽ ഇനത്തില്‍ പെട്ടവയാണ് ക്ലംബർ സ്പാനിയൽ. സ്പാനിയലുകളിൽ ഏറ്റവും വലിയ ഇവ വെളുത്ത നിറത്തില്‍ ഓറഞ്ച് അടയാളങ്ങളോടെയാണ് കാണപ്പെടുന്നത്. ഇന്ത്യയില്‍ ഇവയ്ക്ക് 18 ലക്ഷം മുതല്‍ 20 ലക്ഷം വരെ വിലവരും.
ഷിബ ഇനു
ജപ്പാനിൽ നിന്നുള്ള വേട്ടയാടൽ നായയുടെ ഇനമാണ് ഷിബ ഇനു. ഇവ ജപ്പാനിലെ ആറ് നായ ഇനങ്ങളിൽ ഏറ്റവും ചെറുതാണ്. 12 ലക്ഷമാണ് ഇന്ത്യയിൽ ഈ ബ്രീഡിന്റെ വില.
പാപ്പിലോൺ
ചിത്രശലഭത്തിന്റെ ഫ്രഞ്ച് പദമാണ് പാപ്പിലോൺ. ചിത്രശലഭത്തിന്റെ ചിറകുകളോട് സാമ്യമുള്ള സവിശേഷമായ ചെവികളുള്ളതിനാലാണ് ഈ ഇനത്തിലെ നായക്കുട്ടിക്ക് പാപ്പിലോൺ എന്ന് പേരിട്ടത്. യൂറോപ്പിലും ഫ്രാന്‍സിലും പ്രധാനമായുള്ള ഈ ബ്രീഡിന് ഇന്ത്യയില്‍ ആറ് ലക്ഷം രൂപവരും.
ബൊലോഗ്നീസ്
ഇറ്റലിയിലെ ബൊലോഗ്നയിലാണ് ബിച്ചോൺ ഇനത്തിൽപ്പെട്ട കുഞ്ഞ് നായ്ക്കുട്ടികളുടെ ജനനം. കളിപ്പാട്ടങ്ങളെപ്പോലെ ഭംഗിയുള്ള ഇവയ്ക്ക് മനുഷ്യന്റെ വികാരങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാന്‍ കഴിയും. ആറ് ലക്ഷമാണ് ഇന്ത്യയില്‍ ഈ ബ്രീഡിന്റെ വില.
കോട്ടണ്‍ ഡെ ടൂലിയർ
മഡഗാസ്കറിലെ ടൂലിയർ നഗരത്തിന്റെ പേരിൽ നാമകരണം ചെയ്യപ്പെട്ട കുറിയന്‍ നായ ഇനമാണ് കോട്ടൺ ഡെ ടൂലിയർ. രോമങ്ങള്‍ മുടിപോലെ വളരുന്ന ടൂലിയർ ഇനത്തിന് മികച്ച പരിപാലനം ആവശ്യമാണ്. ഒന്നര ലക്ഷം രൂപയാണ് ബ്രീഡിന് ഇന്ത്യയിലെ വില.
ബിച്ചണ്‍ ഫ്രീസ്
ഉരുണ്ട തലയും ചെറിയ മൂക്കും കറുത്ത കണ്ണുകളും ചുരുണ്ട രോമവും. കാഴ്ച്ചയിൽ ആകെ ചെമ്മരിയാടിന്റെ മട്ടുള്ള ബിച്ചണ്‍ ഫ്രീസ് വളർത്തുനായകളിൽ പ്രിയമേറിയ ബ്രീഡാണ്. 40000 രൂപയാണ് ബ്രീഡിന് ഇന്ത്യയിലെ വില.
ഷിറ്റ്സു
പെക്കിങ്ക്സ്, ലാസ അപ്‌സോ എന്നീ ഇനങ്ങളുടെ സങ്കരയിനമാണ് ടിബറ്റിൽ ജനിച്ച കുഞ്ഞൻ ഷിറ്റ്സു. നീളം കുറഞ്ഞ മൂക്കും വലിയ വൃത്താകൃതിയിലുള്ള കണ്ണുകളും, നീളമുള്ള ചെവികളും, തടിച്ച പ്രകൃതവുമുള്ള ഇവയ്ക്ക് ഓമനത്തമുള്ള മുഖമാണ്. ഇന്ത്യയില്‍ ബ്രീഡിന് 35000 രൂപയാണ്.