തൊലിയോടെ കഴിക്കാവുന്ന പച്ചക്കറികളും പഴങ്ങളും

വെബ് ഡെസ്ക്

മിക്ക പഴങ്ങളുടെയും പച്ചക്കറികളുടെയും തൊലികള്‍ കളഞ്ഞാണ് നാം ഉപയോഗിക്കാറുള്ളത്. വിറ്റാമിനുകളും നാരുകളും പച്ചക്കറികളുടെ തൊലികളിലുമുണ്ട്

എന്നാല്‍ എല്ലാ പഴങ്ങളുടെയും തൊലി കഴിക്കാൻ സാധിക്കുന്നതല്ല. തൊലിയോടെ കഴിക്കാൻ സാധിക്കുന്ന ചില പഴ-പച്ചക്കറികള്‍ നോക്കാം

ആപ്പിള്‍

ആപ്പിളിൻ്റെ തൊലിയില്‍ പെക്റ്റിൻ എന്നറിയപ്പെടുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു

വെള്ളരി

വെള്ളരിയുടെ തൊലിയില്‍ നിരവധി ആൻ്റിഓക്സിഡൻ്റുകളും നാരുകളും അടങ്ങിയിട്ടുണ്ട്

കാരറ്റ്

കാരറ്റിൻ്റെ തൊലിയില്‍ ആൻ്റിഓക്സിഡൻ്റും നാരുകളും അടങ്ങിയിട്ടുണ്ട്

ബെറികള്‍

ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറികളില്‍ പോഷക ഘടകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്

വഴുതനങ്ങ

മസ്തിഷ്ക കോശങ്ങളെ സംരക്ഷിക്കാൻ കഴിയുന്ന നാസുനിൻ എന്ന ആന്റി ഓക്സിഡൻ്റ് ഇതില്‍ അടങ്ങിയിരിക്കുന്നു