ഈ ഐക്കോണിക് പേരുകളുടെ പൂര്‍ണ രൂപം എന്താണെന്നറിയാമോ?

വെബ് ഡെസ്ക്

ചില വലിയ ബ്രാന്‍ഡുകള്‍ക്കും ആളുകളുമൊക്കെ ചെറിയ ചില പേരുകളുണ്ട്, ആ പേരിലാകും അവർ അറിയപ്പെടുക

ജനങ്ങള്‍ ഓര്‍ത്തിരിക്കുകയും തിരിച്ചറിയുകയും ചെയ്യുന്നതിനു വേണ്ടിയാകാം സ്ഥാപനങ്ങളും വ്യക്തികളുമൊക്കെ ഈ ചുരുക്കപ്പേരുകള്‍ തിരഞ്ഞെടുക്കുക

നിത്യ ജീവിതത്തില്‍ നമ്മള്‍ക്ക് പരിചിതമായ ആ പേരുകളുടെ പൂര്‍ണ രൂപം നോക്കിയാലോ?

H&M

Hennes & Mouritz  , സ്വീഡന്‍ ആസ്ഥാനമായുള്ള ഒരു ബഹുരാഷ്ട്ര വസ്ത്ര കമ്പനിയാണ് H&M

NASA

National Aeronautics and Space Administration , ബഹിരാകാശ ഗവേഷണം നടത്തുന്ന അമേരിക്കന്‍ സർക്കാർ ഉടമസ്ഥതയിലുള്ള ഏജൻസിയാണ് നാസ

KFC

Kentucky Fried Chicken,കെന്റക്കിയിലെ ലൂയിസ്‌വില്ലെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയാണ് കെ‌എഫ്‌സി

JBL

James Bullough Lansing , യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ഓഡിയോ ഉപകരണ നിര്‍മാതാവാണ് ജെ ബി എല്‍

PVR

Priya Village Roadshow , ഗുരുഗ്രാം ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ മള്‍ട്ടിപ്ലക്‌സ് ശൃംഖലായാണ് പി വി ആര്‍

ISRO

Indian Space Research Organisation, ബഹിരാകാശ ഗവേഷണ രംഗത്തെ ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയാണ്

BMW

Bavarian Motor Works , ആഡംബര വാഹനങ്ങളുടേയും മോട്ടോര്‍ സൈക്കിളുകളുടേയും ജര്‍മ്മന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയാണിത്