വീടിനകവും പുറവും സുന്ദരമാക്കാൻ ഹാങ്ങിങ് ചെടികള്‍

വെബ് ഡെസ്ക്

ചെടികളും പൂക്കളും കൊണ്ട് വീടിനകവും പുറവും സുന്ദരമാക്കാറുണ്ട് നമ്മള്‍. ഭംഗിയുള്ള ഹാങ്ങിങ് ചെടികള്‍ പൂന്തോട്ടത്തെ സുന്ദരമാക്കും. വീടിനകത്തും ഹാങ്ങിങ് ചെടികള്‍ താരമാണ്.

ഓര്‍ക്കിഡ്

ചെടിച്ചട്ടികള്‍ ഉയരത്തില്‍ കെട്ടിയിട്ട് വളര്‍ത്തുന്നതാണ് ഏറ്റവും മികച്ച രീതി. വായു സഞ്ചാരം കൂടുതല്‍ ലഭിക്കുന്നതുകൊണ്ട് ഓര്‍ക്കിഡ് നിറയെ പൂക്കുന്നു.

പൊതോസ്

പെട്ടെന്ന് വളരുന്നതും പ്രത്യേകിച്ച് പരിചരണങ്ങളൊന്നും ആവശ്യമില്ലാത്തതുമായ ഹാങ്ങിങ് ചെടിയാണ് പൊതോസ്

ഇംഗ്ലീഷ് ഐവി

മികച്ച് ഒരു ഇന്‍ഡോര്‍ പ്ലാന്റാണ് ഇംഗ്ലീഷ് ഐവി. ചെറിയ തോതില്‍ മാത്രം മതിയാകും സൂര്യപ്രകാശം.

ബോസ്റ്റണ്‍ ഫേണ്‍

തൂവലുകള്‍ പോലെ മനോഹരമായ ഇലകളോട് കൂടിയ ചെടിയാണ് ബോസ്റ്റണ്‍ ഫേണ്‍. നല്ല വെളിച്ചം ആവശ്യമാണെങ്കിലും നേരിട്ടുള്ള സൂര്യപ്രകാശം വേണമെന്നില്ല.

സ്ട്രിങ് ഓഫ് പേള്‍സ്

മുത്തുമാലപോലെ തൂങ്ങിക്കിടക്കുന്ന ചെടി ഹാങ് ചെയ്ത് വയ്ക്കുന്നത് വീടിനെ മനോഹരമാക്കുന്നു. ചൂടുള്ളതും തണുത്തതുമായ കാലാവസ്ഥയിൽ വളർത്താം.

സ്‌പൈഡര്‍ പ്ലാന്റ്

വനാന്തരീക്ഷം സൃഷ്ടിക്കുന്ന ചെടിയാണിത്. വായു ശുദ്ധീകരിക്കുന്നതിലും വലിയ പങ്കുവഹിക്കുന്നു

ഷെനിയല്‍ പ്ലാന്റ്

ചുവന്ന പൂക്കളാല്‍ മനോഹരമായ ചെടി. ഹാങ് ചെയ്യുമ്പോള്‍ പ്രത്യേക ഭംഗി നല്‍കുന്നു

എയര്‍ പ്ലാന്റ്

ചട്ടിയും മണ്ണുമൊന്നുമില്ലാതെ നിഷ്പ്രയാസം പരിപാലിക്കാം. ഒരാഴ്ചത്തേയ്ക്ക് നനച്ചില്ലെങ്കിലും ഈ ചെടികൾക്ക് ഒന്നും സംഭവിക്കില്ല. അന്തരീക്ഷത്തിലെ ഈർപ്പവും ധാതുലവണങ്ങളും ആഗിരണം ചെയ്ത് ഇവ വളർന്നോളും.