വെബ് ഡെസ്ക്
ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ല ഉറക്കം പ്രധാനമാണ്
കൃത്യമായ ബെഡ്‌ടൈം ശീലങ്ങള്‍ സുഖകരമായ ഉറക്കത്തിനൊപ്പം ആരോഗ്യവും പ്രദാനം ചെയ്യുന്നു
എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക
ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് മനസിനെ ശാന്തമാക്കാം. ബുക്ക് വായിക്കുക, ചെറിയ ചൂടുവെള്ളത്തിലെ കുളി, യോഗ എന്നിവ മനസിനെ ശാന്തമാക്കാന്‍ സഹായിക്കും
രാത്രിയില്‍ കോഫി, നിക്കോട്ടിന്‍, ഹെവി ഭക്ഷണം എന്നിവ വേണ്ട
ഉറക്കത്തിനുള്ള തയ്യാറെടുപ്പിന്‌റെ ഭാഗമായി മുറിയിലെ തീവ്ര പ്രകാശം നല്‍കുന്ന ലൈറ്റുകള്‍ അണയ്ക്കാം
സമ്മര്‍ദം അകറ്റാനും മനസിന് കുളിര്‍മ നല്‍കാനും ധ്യാനം ശീലമാക്കാം
ഉറങ്ങാന്‍ തിരഞ്ഞെടുക്കുന്ന അന്തരീക്ഷവും പ്രധാനമാണ്. അടുക്കും ചിട്ടയുമുള്ള, വൃത്തിയുള്ള, ശാന്തമായ മുറികളായിരിക്കണം കിടപ്പുമുറിയായി തിരഞ്ഞെടുക്കേണ്ടത്