വെബ് ഡെസ്ക്
കുട്ടികളിൽ സ്വഭാവ ശുദ്ധി വാർത്തെടുക്കാൻ മാതാപിതാക്കൾ വഹിക്കുന്ന പങ്ക് വലുതാണ്. കുട്ടികളോടുള്ള മാതാപിതാക്കളുടെ സമീപനവും സ്‌നേഹവുമാണ് പിന്നീടുള്ള ജീവിതത്തിൽ അവർ തമ്മിലുള്ള ബന്ധത്തെ ദൃഢപ്പെടുത്തുന്നത്
കുട്ടികളുടെ ഇഷ്ടങ്ങളും സ്വഭാവവും മനസിലാക്കി വേണം അവരെ പരിചരിക്കാൻ. ഇക്കാലത്ത് ഗുഡ് പാരന്റിങ്ങിന്റെ ആവശ്യകത വളരെ കൂടുതലാണ്
കുട്ടികളെ ശരിയായി വളർത്തിയെടുക്കുന്നതോടൊപ്പം നല്ല മാതാപിതാക്കളായി മാറാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
സ്‌നേഹം
കുട്ടികളോടുള്ള സ്‌നേഹം പ്രകടിപ്പിക്കുകയാണ് പ്രധാനം. ഉള്ളിലൊതുക്കി വയ്ക്കുന്ന സ്നേഹം പലപ്പോഴും കുട്ടികൾ തിരിച്ചറിയണമെന്നില്ല. ഇത് പല തെറ്റിദ്ധാരണകൾക്കും വഴിവയ്ക്കും. അതിനാൽ, വിജയം, പരാജയം, സന്തോഷം , സങ്കടം എന്തുതന്നെയാണെങ്കിലും കുട്ടികളോട് സൗമ്യമായി സ്‌നേഹത്തോടെ ഇടപഴകാൻ ശ്രദ്ധിക്കണം
കുട്ടികൾ പറയാൻ ശ്രമിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം. അവരുടെ വിഷമങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കുന്ന നിമിഷങ്ങൾ അവരിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇത് കുട്ടികളെ അലട്ടുന്ന കാര്യങ്ങളും അവരുടെ അരക്ഷിതാവസ്ഥകളും കൂടുതൽ പങ്കിടാൻ പ്രോത്സാഹിപ്പിക്കും
കുട്ടികൾക്ക് മാതൃകയാവുക
മറ്റുള്ളവരെ കണ്ട് വളരാനാണ് കുട്ടികൾ കൂടുതലും ശ്രദ്ധിക്കുന്നത്. അതിനാൽ കുട്ടികളിൽ നല്ല സ്വഭാവ ഗുണങ്ങൾ വളർത്തിയെടുക്കാൻ മാതാപിതാക്കളാണ് മാതൃകയാകേണ്ടത്. മറ്റുള്ളവർക്കും മാതൃകയാകുന്ന രീതിയിൽ ആയിരിക്കണം നിങ്ങളുടെ പ്രവൃത്തിയും വാക്കുകളും
കുട്ടികൾക്ക് വളരാൻ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കണം. മാതാപിതാക്കളെ പേടിച്ച് കുട്ടികൾ ജീവിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകരുത്. കുട്ടികൾക്ക് വീട്ടിൽ സുരക്ഷിതത്വവും സമാധാനാന്തരീക്ഷവുമുണ്ടെന്ന് ഉറപ്പുവരുത്തണം. ഇത് ആത്മവിശ്വാസം ഉയർത്താൻ സഹായിക്കും
കുട്ടികളുടെ പെരുമാറ്റത്തിനും നേട്ടങ്ങൾക്കും പ്രായത്തിന് അനുയോജ്യമായ മാനദണ്ഡങ്ങൾ സ്ഥാപിക്കുക. അവരുടെ നേട്ടങ്ങളെ അഭിനന്ദിക്കുകയും ബഹുമാനിക്കുകയും അവർക്ക് ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ സഹായം നൽകുകയും ചെയ്യണം
ഓരോ കുഞ്ഞും വ്യത്യസ്തമാണ്, അനാവശ്യമായ താരതമ്യം ഒഴിവാക്കുക. കുട്ടികളുടെ കഴിവുകളെ തിരിച്ചറിയുകയും അവരുടെ ലക്ഷ്യം നേടാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.
ക്ഷമ വേണം
മാതാപിതാക്കളെന്ന നിലയിൽ ക്ഷമ അത്യാവശ്യമാണ്. കുട്ടികൾ ജീവിതത്തിൽ വിഷമഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെങ്കിൽ ക്ഷമയോടെ അവരെ കേട്ട്, പ്രോത്സാഹിപ്പിക്കുക
കുട്ടികളുടെ വ്യക്തിത്വത്തെ മാനിക്കുക. ചെറിയ ചെറിയ സന്തോഷങ്ങൾ ആഘോഷിക്കുക. അവരുടെ ഇഷ്ടാനിഷ്ടങ്ങളെ മാനിക്കണം