ശരീരഭാരം കുറയ്ക്കണോ, ഈ ഇലക്കറികൾ കഴിക്കാം

വെബ് ഡെസ്ക്

പ്രായം കൂടുംതോറും ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നത് ശരീരഭാരം കൂടുന്നതിന് കാരണമാകാറുണ്ട്

ശരീരഭാരം കുറയ്ക്കാൻ പല മാർഗങ്ങൾ അന്വേഷിക്കുന്നവരാണ് നമ്മളിൽ മിക്കവരും

അതിനായി ഭക്ഷണം നിയന്ത്രിക്കുന്നവരും, വ്യായാമം ചെയ്യുന്നവരും വരെ ഉണ്ട്

എല്ലാ ഭക്ഷണവും നിയന്ത്രിക്കാതെ ചില പ്രത്യേക ഇലക്കറികൾ ഉപയോഗിച്ചാൽ ശരീരഭാരം ഒരുപരിധി വരെ നിയന്ത്രിക്കാൻ സാധിക്കും

ചീര

നാരുകൾ ധാരാളമടങ്ങിയ ചീരയിൽ കലോറി തീരെ കുറവാണ്. ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ലതാണ് ചീര

ബ്രൊക്കോളി

കാബേജ് ഫാമിലിയിൽ പെട്ട ഇലയാണ് ബ്രൊക്കോളി. നാരുകളാൽ സമ്പുഷ്ടമായ ബ്രൊക്കോളിയിൽ കലോറി കുറവാണ്. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ഇതുത്തമമാണ്

കടുക് ചീര

വിറ്റാമിൻ കെ ധാരാളമടങ്ങിയ ഇലയാണ് കടുക് ചീര. ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ കടുക് ചീര ശരീര ഭാരം കുറയുന്നതിന് നല്ലതാണ്

കാബേജ്

ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്ന ഇവ ശരീര ഭാരം കുറയ്ക്കാൻ നല്ലതാണ്. നാരുകൾ, ഫോളേറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിനുകൾ എ, കെ എന്നിവയും മറ്റും അടങ്ങിയ പോഷകങ്ങളുടെ കലവറ കൂടിയാണ് കാബേജ്