വെബ് ഡെസ്ക്
വളരെ ബാലിശമായ പല ശീലങ്ങളും നമ്മുടെ പ്രണയബന്ധങ്ങളെ വളരെ മോശമായി ബാധിച്ചേക്കാം. അതിനാൽ ഇത്തരം ശീലങ്ങൾ മാറ്റേണ്ടത് അത്യാവശ്യമാണ്.
കൃത്യമായ അതിരുകൾ നിശ്ചയിക്കണം. നിങ്ങളുടെ പങ്കാളിയുടെ സ്വകാര്യമായ താൽപര്യങ്ങളെയും ഇഷ്ടങ്ങളെയും സ്വപ്നങ്ങളെയും തകർക്കുന്ന വിധത്തിൽ അവരുടെ അതിരുകൾക്കപ്പുറം നിങ്ങൾ കടക്കരുത്.
ദേഷ്യവും പ്രതികാരവും വയ്‌ക്കരുത്. എന്ത് പ്രശ്നങ്ങളും പറഞ്ഞ് തീർക്കുക. ദിവസങ്ങൾ കടന്നുപോകും തോറും പരിഹാരം കണ്ടിട്ടില്ലാത്ത പ്രശ്നങ്ങൾ നിങ്ങളുടെ ബന്ധത്തെ കൂടുതൽ മോശമായി ബാധിച്ചുകൊണ്ടിരിക്കും.
യഥാർഥ്യമാക്കാൻ ഒരിക്കലും കഴിയാത്ത പ്രതീക്ഷകൾ വച്ചുപുലർത്തുന്നത് പ്രണയബന്ധങ്ങളെ ബാധിക്കുന്ന വളരെ മോശമായ ഒരു ശീലമാണ്.
കരിയർ വളരെ പ്രധാനപ്പെട്ട സംഗതിയാണ്. എന്നാൽ മുഴുവൻ സമയവും കരിയറിന് വേണ്ടി മാത്രം മാറ്റിവെക്കുന്നത് നല്ലതല്ല. പരസ്പരം സമയം മാറ്റിവക്കുക. രസകരവും ആസ്വാദ്യകരവുമായ പുതിയ കാര്യങ്ങൾ ഒരുമിച്ച് ചെയ്യുക.
നല്ല ശീലങ്ങൾ വരുത്താനായി പങ്കാളിയിൽ സ്വാധീനം ചെലുത്തുന്നത് ഒരു നല്ല കാര്യമാണ്. എന്നാൽ അവരുടെ സ്വഭാവശീലങ്ങൾ മാറ്റി, അവരെ നിങ്ങൾക്ക് മാത്രം പറ്റിയ ഒരാളായി മാറ്റാൻ ശ്രമിക്കരുത്.
പങ്കാളിയെ കേൾക്കാൻ തയ്യറാവുക എന്നത് വളരെ പ്രധാനമാണ്. അവർ പറയുന്ന കാര്യങ്ങൾ വിലമതിക്കുകയും, അഭിപ്രായങ്ങൾ കണക്കിലെടുക്കുകയും ചെയ്യണം.
ഫോണിലൂടെ വഴക്കിടുന്നത് നമ്മൾ എപ്പോഴും ഉപേക്ഷിക്കേണ്ട സ്വഭാവമാണ്. ആശയവിനിമയത്തിൽ ധാരാളം പ്രശ്നങ്ങൾ വരാനും വഴക്ക് കൂടുതൽ മോശമാകാനും സാധ്യതയുണ്ട്.