ഈ മാറ്റങ്ങള്‍ കൊണ്ടുവരൂ; തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താം

വെബ് ഡെസ്ക്

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയങ്ങളിലൊന്നാണ് തലച്ചോർ. മറ്റുള്ളവയെ പോലെതന്നെ ശ്രദ്ധ അനിവാര്യമായ ഒന്ന്

തലച്ചോറിന്റെ പ്രവർത്തനം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാൻ ദൈംനദിനചര്യയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ മതിയാകും

1. പുതിയ കാര്യങ്ങള്‍ പഠിക്കാൻ ശ്രമിക്കുക. ഇത് തലച്ചോറിനെ സജീവമാക്കി നിലനിർത്താൻ സഹായിക്കുന്നു

2. നമ്മുടെ എല്ലാ ഇന്ദ്രിയങ്ങളും പൂർണമായും ഉപയോഗിക്കപ്പെടുന്ന പ്രവർത്തനങ്ങളില്‍ ഏർപ്പെടുക

3. മെഡിറ്റേഷൻ. പഠനം, ഓർമ, വൈകാരിക നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഗ്രേ മാറ്റർ വർധിപ്പിക്കാൻ മെഡിറ്റേഷൻ ഉചിതമാണ്

4. പഞ്ചസാര ഒഴിവാക്കുക. പഞ്ചസാരയുടെ അമിതമായ ഉപയോഗം തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുകയും അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകാനും സാധ്യതയുണ്ട്

5. നടത്തം, നീന്തല്‍, സൈക്ക്‌ളിങ് പോലുള്ള ഏറോബിക് വ്യായാമങ്ങള്‍ ചെയ്യുക. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം മികച്ചതാക്കും

6. തലച്ചോറിന് ആവശ്യമായ ഇടവേള നല്‍കുക. ഇത് ശ്രദ്ധ, ക്രിയാത്മകത എന്നിവ മെച്ചപ്പെടുത്തും