വെബ് ഡെസ്ക്
കനത്ത ചൂടും തലയിലെ വിയര്‍പ്പും അന്തരീക്ഷത്തിലെ പൊടിപടലങ്ങളുമെല്ലാം മുടിയെ ദോഷകരമായി ബാധിക്കുന്നുണ്ട്
ഇവയെല്ലാം അതിജീവിച്ച് മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം
തലയോട്ടിക്ക് വരള്‍ച്ച സംഭവിക്കാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കാം. അത് ചൊറിച്ചിലും അസ്വസ്ഥതയും അകറ്റാന്‍ സഹായിക്കും
മുടിയുടെ അറ്റം വെട്ടിവിടുന്നതിലൂടെ മുടിപിളര്‍പ്പ് ഒഴിവാക്കാനാകും. ആരോഗ്യമുള്ള മുടിക്കും ഫ്രഷായി തോന്നാനും ഇത് ഉപകരിക്കും
സ്വാഭാവികമായുള്ള എണ്ണമയം കളയുന്നതിന് സള്‍ഫേറ്റ് രഹിത ഷാംപൂ ഉപയോഗിക്കാം
ബ്ലോ ഡ്രയേഴ്സ് ഉപയോഗിക്കുന്നതുകൊണ്ടുള്ള തകരാറ് ഒഴിവാക്കാന്‍ സ്വാഭാവികമായി മുടി ഉണങ്ങാന്‍ അനുവദിക്കാം
മുടിയിലെ പൊടിയും അഴുക്കും നീക്കം ചെയ്യാനുതകുന്ന തരത്തിലുള്ള കണ്ടിഷണറുകള്‍ ഉപയോഗിക്കാം. ഇത് ചൂടുകാലത്തുണ്ടാകുന്ന വരള്‍ച്ച തടയാൻ ഉപകരിക്കും
സന്തുലിതമായ ഭക്ഷണക്രമം ശീലമാക്കാം. വിറ്റാമിനുകളാലും മിനറലുകളാലും സമ്പുഷ്ടമായ ഭക്ഷണം മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും