കാപ്പി നല്ലതാണ്, ഇതാ ചില ഗുണങ്ങള്‍

വെബ് ഡെസ്ക്


കാപ്പിയില്‍ പ്രകൃതിദത്തമായി അടങ്ങിയിരിക്കുന്ന കഫീന്‍ ഒരു സ്വാഭാവിക ഉത്തേജകമാണ്, അത് ഡോപമൈന്‍ വര്‍ധിപ്പിക്കും.

കോശങ്ങള്‍ക്ക് നാശമുണ്ടാക്കിയേക്കാവുന്ന ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാനും ഓക്‌സിഡേറ്റീവ് സ്ട്രസ് കുറയ്ക്കാനും സആന്റി ഓക്‌സിഡന്റുകളാല്‍ സമൃദ്ധമായ കാപ്പി സഹായിക്കും.

കാപ്പിയിലെ ആന്റിഓക്‌സിഡന്റുകളും ആന്റി ഇന്‍ഫ്‌ലമേറ്ററി ഘടകങ്ങളും ഇന്‍സുലിന്‍ നില കുറയ്ക്കാനും മെറ്റബോളിക് ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

കഫീന്‍ സെറോടോണിന്റെയും ഡോപമൈന്റെയും അളവ് വര്‍ധിപ്പിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യും.


കരള്‍ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാന്‍ കാപ്പിക്ക് സാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

കഫീന്‍ അഡ്രിനാലിന്‍ അളവ് വര്‍ധിപ്പിക്കുകയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു, പ്രത്യേകിച്ച് വ്യായാമ സമയത്ത്.