ഒരു സ്പൂണ്‍ പെരുംജീരകത്തിന് ഇത്ര എഫക്ടോ! ആരോഗ്യഗുണങ്ങള്‍ ചില്ലറയല്ല

വെബ് ഡെസ്ക്

ഭക്ഷണത്തിന് ശേഷം പലപ്പോഴും നമ്മള്‍ എല്ലാവരും കഴിക്കുന്ന ഒന്നാണ് പെരുംജീരകം. ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനാണ് പ്രധാനമായും പെരുംജീരകം കഴിക്കുന്നത്

എന്നാല്‍ ദഹനപ്രക്രിയ മികച്ചതാക്കാൻ മാത്രം സഹായിക്കുന്ന ഒന്നല്ല പെരുംജീരകം. പെരുംജീരകത്തിന് മറ്റുചില ഗുണങ്ങളുമുണ്ട്

ഗാസ്ട്രിക്ക് എൻസൈമുകളുടെ ഉത്പാദനത്തിന് സഹായിക്കുന്ന ഒന്നാണ് പെരുംജീരകം. ദഹനമില്ലായ്മ, വയറുവീർക്കല്‍, മലബന്ധം എന്നീ ശാരീരിക പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് പെരുംജീരകം

പെരുംജീരകത്തിന്റെ മധുരവും വളരെ ഉന്മേഷം നല്‍കുന്നതുമായ രുചി വായ്‌നാറ്റം അകറ്റാൻ സഹായിക്കുന്നു

പൊട്ടാസിയത്താല്‍ സമ്പന്നമാണ് പെരുംജീരകം. അതിനാല്‍, പെരുംജീരകം കഴിക്കുന്നത് രക്തസമ്മർദം നിയന്ത്രിക്കുന്നതിന് ഉത്തമമാണ്

ശാരീരികഭാരം നിയന്ത്രിക്കാൻ താല്‍പ്പര്യമുള്ളവർക്കും പെരുംജീരകം കഴിക്കാം. കൊഴുപ്പ് ഇല്ലാതാക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ഉത്തേജിപ്പിക്കാൻ പെരുംജീരകത്തിന് സാധിക്കും

പെരുംജീരകത്തില്‍ വിറ്റാമിൻ സി പോലുള്ള ആന്റിഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താനും കൂടുതല്‍ തിളക്കമുള്ളതാക്കാനും സഹായിക്കുന്നു

ആന്റിഇൻഫ്ലമേറ്ററി, ആന്റിമൈക്രോബിയൽ സവിശേഷതകള്‍ പെരുംജീരകത്തിനുണ്ട്. ശ്വാസകോശ അനുബന്ധ രോഗങ്ങളായ ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയവക്ക് പരിഹാരമാണ്