മുളപ്പിച്ച പയര്‍, ആരോഗ്യദായകമാണ്, ഗുണങ്ങളേറെ

വെബ് ഡെസ്ക്

മുളപ്പിച്ച ധാന്യങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ല ആരോഗ്യ ശീലങ്ങളുടെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. ആന്റിഓക്‌സിഡന്റുകള്‍, ഫൈറ്റോകെമിക്കലുകള്‍, ബയോഫ്‌ലവനോയിഡുകള്‍, ജീവകങ്ങള്‍, എന്‍സൈമുകള്‍ എന്നിവ ധാരാളം ലഭിക്കുമെന്നതാണ് ഇതിന്റെ ഗുണം

മുളപ്പിച്ച പയര്‍ ഇത്തരത്തില്‍ മികച്ചൊരു ഭക്ഷണ സാധനമാണ്.

ദഹനം : മുളപ്പിച്ച പയറില്‍ ആന്റിഓക്‌സിഡന്റുകള്‍, ഫൈറ്റോകെമിക്കലുകള്‍, ബയോഫ്‌ലവനോയിഡുകള്‍, ജീവകങ്ങള്‍, എന്‍സൈമുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇതു ദഹനപ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നു

രോഗപ്രതിരോധം :

മുളപ്പിച്ച പയറില്‍ വൈറ്റമിന്‍ എ, സി എന്നിവ ധാരാളമുണ്ട് ഇവ അണുബാധയും രോഗങ്ങളും തടയുന്നു.

ഭാരം കുറയ്ക്കാന്‍ നല്ലത് : മുളപ്പിച്ച പയറില്‍ നാരുകള്‍ ധാരാളമുള്ളതിനാല്‍ പെട്ടെന്നു വയര്‍ നിറഞ്ഞു എന്ന തോന്നലുളവാക്കും. കാലറി കുറവും പോഷകങ്ങള്‍ കൂടുതലുമാണ്

നല്ല കൊളസ്‌ട്രോള്‍ കൂട്ടുന്നു. ചീത്ത കൊളസ്‌ട്രോള്‍ അളവു കുറച്ച് ഹൃദയത്തെ സംരക്ഷിക്കുന്നു.

തലമുടിക്ക് നല്ലത്

ഹെയര്‍ ഫോളിക്കിള്‍ മുടി വളരാന്‍ സഹായിക്കുന്നു. മുളപ്പിച്ച പയറിലെ ബയോട്ടിന്‍ അകാലനരയും താരനും തടയുന്നു.

മുളപ്പിച്ച പയറിലെ സെലിനിയം ചര്‍മത്തിനു തിളക്കവും ഓജസ്സും നല്‍കുന്നു. മുഖക്കുരു , മറ്റു ചര്‍മരോഗങ്ങള്‍ എന്നിവയില്‍ നിന്നു സംരക്ഷിക്കുന്നു.

കാഴ്ചശക്തിക്ക്

മുളപ്പിച്ച പയറിലുള്ള വൈറ്റമിന്‍എ കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.