വെബ് ഡെസ്ക്
ജോലി ആവശ്യങ്ങള്‍ക്കും വ്യക്തിഗത ആവശ്യങ്ങള്‍ക്കുമായി എട്ട് മണിക്കൂറിലധികം നേരം കമ്പ്യൂട്ടറിന്റെ മുന്നിലിരിക്കുന്നവരാണ് പലരും
എന്നാല്‍ ഈ ശീലം നമുക്ക് ആരോഗ്യകരമായി പല പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നു
വരണ്ട കണ്ണുകള്‍
സ്‌ക്രീനില്‍ തുടര്‍ച്ചയായി ഉറ്റുനോക്കുന്നതിലൂടെ കണ്ണിലെ ജലാംശം കുറയുന്നു. ഇത് നീരൊഴുക്കിനും കണ്ണ് ചുവക്കുന്നതിനും കാരണമാകുന്നു. വിട്ടുമാറാത്ത വരണ്ട കണ്ണുകള്‍ കോര്‍ണിയയില്‍ പോറലുകള്‍ ഉണ്ടാക്കുകയും കാഴ്ച കുറയ്ക്കുകയും ചെയ്യുന്നു
ഇത് തടയാന്‍ ഓരോ 30 മിനിറ്റ് കൂടുമ്പോഴും അഞ്ച് മിനിറ്റ് ഇടവേള എടുക്കുക. പതിവായി കണ്ണ് ചിമ്മി തുറക്കാന്‍ ശ്രമിക്കണം. കൂടാതെ നെയ്യ്, അണ്ടിപ്പരിപ്പ്, ചണവിത്ത് തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക
തലവേദന
അധിക സമയം സ്‌ക്രീന്‍ നോക്കുന്നതിലൂടെ തലവേദനയും കണ്ണ് വേദനയുമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്
സ്‌ക്രീന്‍ നോക്കുമ്പോള്‍ ഉചിതമായ കണ്ണട ധരിക്കാനും കൃത്യമായ ഇടവേളകളില്‍ കണ്ണ് പരിശോധിക്കാനും തയ്യാറാകണം. 20-20-20 നിയമം പാലിക്കാന്‍ ശ്രമിക്കുക
ശരീര വേദന
വിശ്രമത്തിന് സമയം ലഭിക്കാത്തത് ശരീര വേദനയ്ക്ക് കാരണമാകുന്നു. വിട്ടുമാറാത്ത തലവേദന, പേശീ വേദന, കഴുത്ത് വേദന തുടങ്ങിയവയ്ക്ക് കാരണമാകുന്നു
കമ്പ്യൂട്ടറോ ലാപ്‌ടോപ്പോ ഉയര്‍ത്തിയ സ്റ്റാന്‍ഡില്‍ വെക്കുക. അല്ലെങ്കില്‍ ശരിയായി ഇരിക്കാന്‍ ശ്രമിക്കണം
ഉറക്ക പ്രശ്‌നങ്ങള്‍
സ്‌ക്രീനില്‍ നിന്നുള്ള വെളിച്ചം കാരണം പല ഉറക്ക പ്രശ്‌നങ്ങളും ഉണ്ടാകാം. ഇത് മെറ്റബോളിസത്തെ തടസപ്പെടുത്തുകയും ശരീരഭാരം വര്‍ധിക്കാനിടയാക്കുകയും ചെയ്യുന്നു
ഉറങ്ങുന്നതിന് 2-3 മണിക്കൂര്‍ മുമ്പെങ്കിലും സ്‌ക്രീന്‍ ഓഫ് ചെയ്യുക. മുറിയുടെ വെളിച്ചത്തിന്റെയും സ്‌ക്രീന്‍ വെളിച്ചത്തിന്റെയും വൈരുദ്ധ്യം പരമാവധി നിലനിര്‍ത്തുക