വേനല്‍ ചൂടില്‍ ശരീരം തണുപ്പിക്കണോ? ഇതൊക്കെ ഒന്ന് ട്രൈ ചെയ്യൂ

വെബ് ഡെസ്ക്

ഇളനീര്‍

മറ്റൊരു പാനീയത്തിനും കടത്തിവെട്ടാനാകാത്ത രുചിയും ഗുണവും

കരിമ്പ് ജ്യൂസ്

വേനല്‍ ചൂടിനെ പ്രതിരോധിക്കാന്‍ ഏറ്റവും രുചികരമായ ജ്യൂസ്

കൂവളം(Bilva) ജ്യൂസ്

പ്രോട്ടീന്‍, വൈറ്റമിന്‍ ബി1,ബി 2 തുടങ്ങി നിരവധി ഗുണങ്ങളാണ് കൂവളം ജ്യൂസിലുള്ളത്

പുതിന സ്‌ക്വാഷ്

ഭക്ഷണത്തില്‍ പുതിന ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും. വൈറ്റമിന്‍ സി,ഡി,ഇ, എ എന്നിവയാല്‍ സംമ്പുഷ്ടമാണ് പുതിന ഇല.

ബട്ടര്‍ മില്‍ക്ക്

ഏത് ചൂടിലും ശരീരത്തെ തണുപ്പിക്കാന്‍ ഒരു ഗ്ലാസ് ബട്ടര്‍ മില്‍ക്കിന് സാധിക്കും

ആംപന്ന ജ്യൂസ്

പച്ചമാങ്ങയുടെ പള്‍പ്പ്, ജീരകം, പുതിനയില എന്നിവ ഉപയോഗിച്ചാണ് ആംപന്ന തയ്യാറാക്കുന്നത്. കലോറിയും കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും അടങ്ങിയിരിക്കുന്നു.

ജല്‍ജീര ജ്യൂസ്

ഉപ്പും എരിവും കലര്‍ന്ന രുചികരമായ പാനീയമാണ് ജല്‍ജീര. മല്ലിയില പുതിനയില, ശര്‍ക്കര, വേവിച്ച മാങ്ങ, പച്ചമുളക്, ഉപ്പ്, ചെറിയ ജീരകം, നാരങ്ങ, എന്നിവ ഉപയോഗിച്ചാണ് സ്വാദിഷ്ടമായ ജല്‍ ജീര തയ്യാറാക്കുന്നത്.

നാരങ്ങാ വെള്ളം

ചൂട് കാലത്ത് എല്ലാവരുടേയും ചോയിസാണ് നാരങ്ങാ വെള്ളം. നാരങ്ങയ്ക്കൊപ്പം മറ്റ് പല ഘടകങ്ങളും ചേര്‍ത്ത് രുചി ഇരട്ടിയാക്കാം.