വെബ് ഡെസ്ക്
നിറങ്ങളുടെ ഉത്സവമാണ് ഹോളി. ഉത്തരേന്ത്യയാണ് ഹോളി ആഘോഷങ്ങളുടെ പ്രധാന കേന്ദ്രം. വസന്തകാലത്തെ എതിരേല്‍ക്കുന്നു എന്ന നിലയിലാണ് ഹോളി ആഘോഷിക്കപ്പെടുന്നത്. മാര്‍ച്ച് എട്ടിനാണ് ഇത്തവണ ഹോളി.
തണുപ്പ് കാലത്തിന്റെ അവസാനവും വസന്തത്തിന്റെ വരവും വിളിച്ചറിയിക്കുന്ന ആഘോഷം കൂടിയാണിത്.
ഹിന്ദു വിശ്വാസമാണ് ഹോളിക്ക് പിന്നിലെങ്കിലും, രാജ്യത്ത് ജാതി മത ഭേദമന്യേ ആഘോഷങ്ങളുടെ ഭാഗമാകുന്നു.
ഹിന്ദു കലണ്ടര്‍ അനുസരിച്ച് ഫാല്‍ഗുനമാസത്തിലെ പൗര്‍ണമി ദിനമാണ് ഹോളി. പൂര്‍ണചന്ദ്രന്‍ ഉദിക്കുന്ന തലേദിവസം രാത്രിയില്‍ തുടങ്ങുന്ന ആഘോഷം യഥാര്‍ഥ ഹോളി ദിവസം വരെ നീണ്ടു നില്‍ക്കുന്നു.
കര്‍ഷകരുടെ ആഘോഷമായിരുന്നു ആദ്യകാലങ്ങളില്‍ ഹോളി. സമൃദ്ധമായ വിളവ് ലഭിക്കാനും മണ്ണിനെ ഫലഭൂയിഷ്ഠമാക്കാനുമായി തുടങ്ങിയ ആഘോഷം. എന്നാല്‍ പിന്നീട് പൂര്‍ണമായും ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായി.
നിറങ്ങള്‍, മധുരപലഹാരങ്ങള്‍ എന്നിവയാണ് ഹോളിയില്‍ പ്രധാനം.
ഹിന്ദു പുരാണങ്ങളുമായി ബന്ധപ്പെട്ട് നിരവധി കഥകളും ഹോളിയുമായി ബന്ധപ്പെട്ട് നിലവിലുണ്ട്.