മധുരവും നിറവും ചേര്‍ന്ന ഹോളി

വെബ് ഡെസ്ക്

ജിലേബിയും ലഡുവും അടക്കമുളള മധുര പലഹാരങ്ങളില്ലാതെ ഹോളിയെപ്പറ്റി ചിന്തിക്കാന്‍ പോലും പറ്റില്ല. ഹോളിയിലെ വ്യത്യസ്തമായ പലഹാരങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം

ഗുഹുജിയ

ഗുഗ്ര, കരാഞ്ചി എന്നീ പേരുകളിലും ഗുഹുജിയ അറിയപ്പെടുന്നു. പുറമേ മൊരിഞ്ഞതാണിത്. പാലും, ഡ്രൈ ഫ്രൂഡ്‌സുകളും ഉണങ്ങിയ തേങ്ങയും ഒക്കെ ചേര്‍ന്ന മധുര പലഹാരമാണിത്.

താണ്ടായ്

ഹോളിയില്‍ ജനങ്ങളുടെ ഇഷ്ട പാനീയമാണ് താണ്ടായ്. തണുപ്പ് നല്‍കുന്ന സുഗന്ധ വ്യഞ്ജനങ്ങളും, റോസാപ്പൂവിൻ്റെ ഇതളുകളും പാലും, പലവിധം നട്‌സുകളും അടങ്ങിയതാണ് ഈ പാനീയം.

ജാഗേറി മാല്‍പ്വ

നെയ്യും പഞ്ചസാരയും റബ്ഡിയും( മധുരമുളള കട്ടിയുളള പാല്‍) ചേര്‍ന്ന ജാഗേറി മാല്‍പ്വ വളരെ രുചികരമായ പലഹാരമാണ്.

ബര്‍ഫി

കണ്ടെന്‍സ്ഡ് മില്‍ക്കാണ് ബര്‍ഫിയിലെ പ്രധാന ഘടകം. വിവിധ ആകൃതിയിലും രൂപത്തിലും ഇത് ലഭ്യമാകും.

അരിപ്പായസം(ഖീർ)

ആഘോഷങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഖീര്‍ അഥവാ അരിപ്പായസം.

കോക്കനട്ട് ലഡു

ചിരകിയ തേങ്ങയും കണ്ടെന്‍സ്ഡ് പാലും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ വിഭവം ഉത്സവ സീസണുകളില്‍ ഒഴിച്ചു കൂടാനാകാത്തതാണ്.

തൈര് വട

തൈരും മസാലകളും ചേര്‍ന്നുളള ദാഹി വട വളരെ രുചികരമായ വിഭവമാണ്. ഏത് സന്ദര്‍ഭത്തിലും കഴിക്കാവുന്ന സ്വാദിഷ്ടമായ വിഭവമാണിത്.