ഡാർക്ക് സർക്കിൾസ് മാറ്റണോ? വീട്ടിൽതന്നെയുണ്ട് ചില എളുപ്പവഴികൾ

വെബ് ഡെസ്ക്

മുഖസൗന്ദര്യം സംരക്ഷിക്കാനായി നമ്മളെല്ലാവരും ഒരുപാട് സമയം ചെലവഴിക്കാറുണ്ട്. എന്നാൽ പലപ്പോഴും അതിന് വില്ലനാകുന്നത് കണ്ണിനു ചുറ്റുമുണ്ടാകുന്ന കറുത്ത പാടുകളാണ്

ഈ കറുത്ത പാടുകൾ ഇല്ലാതാക്കാൻ വീട്ടിൽതന്നെ ചില എളുപ്പവഴികളുണ്ട്.

തണുത്ത കക്കിരിക്കഷ്ണങ്ങൾ: കക്കിരിയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ നമ്മുടെ കണ്ണിനെ അത് തണുപ്പിക്കുന്നു. ഇത് കണ്ണിനു ചുറ്റുമുള്ള ഇരുണ്ട വട്ടങ്ങളെ ലഘൂകരിക്കാനും നീര്‍വീക്കം കുറയ്ക്കാനും സഹായിക്കുന്നു.

തണുത്ത ടീ ബാഗുകൾ: ചായയിൽ കഫീനും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണം മെച്ചപ്പെടുത്താനും വീർക്കലും ഇരുണ്ട വൃത്തങ്ങളും കുറയ്ക്കാനും സഹായിക്കുന്നു.

കറ്റാർ വാഴ ജെൽ: കറ്റാർവാഴ വിറ്റാമിനുകളാൽ സമ്പുഷ്ടമാണ്. ഇതിന് മോയ്സ്ചറൈസിങ്, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളുണ്ട്. ഇത് ഡാർക്ക് സർക്കിൾസ് കുറയ്ക്കാനും ചർമത്തിന്റെ ഘടന മെച്ചപ്പെടുത്താനും സഹായിക്കും

തണുത്ത പാൽ: തണുത്ത പാലിൽ ലാക്ടിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന് തിളക്കവും ഈർപ്പവും നൽകുന്നു

റോസ് വാട്ടർ: റോസ് വാട്ടറിന് ചർമത്തിന് തിളക്കവും മൃദുത്വവും നൽകാൻ സാധിക്കുന്ന ഗുണങ്ങളുണ്ട്. ഇത് ഇരുണ്ട വൃത്തങ്ങൾ കുറക്കാനും ചർമത്തെ ഫ്രഷായി നിർത്താനും സഹായിക്കുന്നു

ബദാം എണ്ണയും തേനും: ബദാം ഓയിൽ വിറ്റാമിൻ ഇ കൊണ്ട് സമ്പുഷ്ടമാണ്. തേൻ ഒരു പ്രകൃതിദത്ത മോയ്സ്ചറൈസറാണ്. ഇവ രണ്ടും കൂടി ചേർന്നാൽ കണ്ണിലെ ഇരുണ്ട വൃത്തങ്ങളെ ലഘൂകരിക്കാനും കണ്ണുകൾക്ക് താഴെയുള്ള അതിലോലമായ ചർമത്തെ മോയിസ്ചുറൈസ് ചെയ്യാനും സഹായിക്കുന്നു

ഉരുളക്കിഴങ്ങ് ജ്യൂസ്: ഉരുളക്കിഴങ്ങിൽ പ്രകൃതിദത്ത ബ്ലീച്ചിങ് ഏജന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഇരുണ്ട വൃത്തങ്ങളെ ലഘൂകരിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു

തണുത്ത ടീ സ്പൂൺ: സ്പൂണിലെ തണുത്ത ലോഹം ഇരുണ്ട വൃത്തങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കുന്നു

തക്കാളി, നാരങ്ങാ നീര്: തക്കാളിക്ക് സ്വാഭാവിക ബ്ലീച്ചിങ് ഗുണങ്ങളുണ്ട്. അതേസമയം നാരങ്ങാനീരിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന് തിളക്കം നൽകാനും പിഗ്മെന്റേഷൻ കുറയ്ക്കാനും സഹായിക്കുന്നു