വെബ് ഡെസ്ക്
ചായ ഇഷ്ടപ്പെടാത്തവർ വിരളമായിരിക്കും. മലയാളികളുടെ ദിവസം തുടങ്ങുന്നത് തന്നെ ചായയിലാണെന്ന് പറയാറുണ്ട്. യാത്ര പോകുമ്പോഴോ സമ്മർദങ്ങൾ ഉണ്ടാകുമ്പോഴോ ചായ കുടിക്കാൻ ആഗ്രഹിക്കുന്നവരാണ് അധികവും
ഹൃദ്രോഗം, ആർത്രൈറ്റിസ്, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുക തുടങ്ങി ധാരാളം ഗുണങ്ങൾ ചായയ്ക്കുണ്ടെങ്കിലും, അമിതമായി ചായ കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും
അസിഡിറ്റി
ചായ അസിഡിക് സ്വഭാവമുള്ളതാണ്. അതിനാൽ അമിതമായി ചായ കുടിക്കുന്നവർക്ക് അസിഡിറ്റി അല്ലെങ്കിൽ നെഞ്ചെരിച്ചിൽ പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകാം. ആമാശയത്തില്‍ അണുബാധയുള്ളവരും അമിതമായി ചായ കുടിക്കുന്നത് ഒഴിവാക്കണം
നിർജ്ജലീകരണം
ചായയിൽ കഫീന്റെ അംശം അടങ്ങിയിട്ടുണ്ടെന്ന് പലർക്കും അറിയില്ല. കഫീന്റെ അമിതോപയോഗം കാലക്രമേണ നിർജ്ജലീകരണത്തിന് കാരണമാകുന്നു.
അമിതമായി ചായ കുടിക്കുന്നത് ശരീരത്തിലെ പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുമെന്ന് വിദഗ്‌ധർ പറയുന്നു. ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറവുള്ളവർ ചായ കുടിക്കുന്നത് പരമാവധി ഒഴിവാക്കുക
ഉറക്കക്കുറവും സമ്മർദവും
അളവിൽ കൂടുതൽ ചായ കുടിക്കുന്നത് ഉറക്കക്കുറവിന് കാരണമാകും. ഇത് മാനസിക സമ്മർദം വർധിപ്പിക്കും
എത്ര ചായ കുടിക്കാം
വിദഗ്‌ധരുടെ അഭിപ്രായപ്രകാരം, ഒരു ദിവസം മൂന്ന് കപ്പ് ചായ വരെ കുടിക്കുന്നത് ആരോഗ്യത്തിന് കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കില്ല.
എന്നാൽ, മൂന്ന് കപ്പ് ചായ പോലും ചിലരിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം. അത്തരം പ്രശ്നങ്ങൾ ഉള്ളവർക്ക് ആരോഗ്യ വിദഗ്‌ധനെ കണ്ടതിന് ശേഷം ചായയുടെ അളവ് നിശ്ചയിക്കാവുന്നതാണ്