വെബ് ഡെസ്ക്
അമിതമായി പണം ചെലവാക്കുന്നവരും പിന്നീടതില്‍ ഖേദിക്കുന്നവരുമാണ് നമ്മളില്‍ പലരും
സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനും അമിത ചെലവ് നിയന്ത്രിക്കുന്നതിനും വ്യക്തമായ പ്ലാനിങ് ആവശ്യമാണ്.
പണം പാഴാകാതിരിക്കാനും സമ്പാദ്യ ശീലം ഉറപ്പാക്കുന്നതിനും ഇതാ കുറച്ച് ടിപ്സ്.
കൃത്യമായ ബജറ്റ്
ഒരു മാസത്തെ വരുമാനം കണക്കാക്കി, മാസംവരുന്ന ചെലവുകള്‍ കണക്കുകൂട്ടണം. വരുമാനത്തെയും ചെലവിനെയും കുറിച്ച് വ്യക്തമായ ചിത്രം ലഭിച്ചുകഴിഞ്ഞാല്‍, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി ഓരോ ആവശ്യത്തിനും ചെലവിന് പരിധി നിശ്ചയിക്കുക.
ചെലവുകള്‍ വരുമാനത്തില്‍ കവിയുന്നില്ലെന്ന് ഉറപ്പാക്കുക
അടിയന്തര ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം
ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രധാനം. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ചെലവ് ചുരുക്കുക
ചെലവുകള്‍ക്കായി ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പകരം പണമോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിക്കുക. അമിത ചെലവിന് ക്രെഡിറ്റ്കാര്‍ഡ് കാരണമായേക്കാം.
അക്കൗണ്ട് ബാലന്‍സ് പതിവായി നിരീക്ഷിക്കണം
ഒരു ലക്ഷ്യം മനസ്സില്‍ കുറിച്ച് അതിനായി പ്രവര്‍ത്തിക്കുക. സാമ്പത്തിക മുന്‍ഗണനകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനും സഹായിക്കും. നിങ്ങളുടെ ലക്ഷ്യങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍, ഓരോന്നിനും ഒരു പ്രത്യേക സേവിംഗ്‌സ് അക്കൗണ്ട് സ്ഥാപിക്കുക.
ശ്രദ്ധാ പൂര്‍വ്വം ചെലവഴിക്കുക. ഒരു കാര്യം വാങ്ങുമ്പോള്‍ പലകുറി ആലോചിച്ച് ആവശ്യമാണ് എന്ന് ഉറപ്പാക്കി മാത്രം ചിലവാക്കുക.