ബാത്ത്റൂം ടൈലുകൾ വെട്ടി തിളങ്ങാനുള്ള ചില വഴികൾ

വെബ് ഡെസ്ക്

ശൗചാലയങ്ങൾ വൃത്തിയുള്ളതായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. രോ​ഗങ്ങളിൽ നിന്നും അണുക്കളിൽ നിന്നും സുരക്ഷ നേടാൻ ക്ലോസറ്റുകൾ മാത്രം വൃത്തിയാക്കിയാൽ പോരാ, മറിച്ച് ബാത്ത്റൂം ടൈലുകളും അണുവിമുക്തമായി സൂക്ഷിക്കണം.

1. ബാത്ത്റൂം ടൈലുൾ വൃത്തിയാക്കാനുള്ള ഒരു മാർ​ഗമാണ് വിനാ​ഗരിയും ബേക്കിങ് സോഡയും ഉപയോ​ഗിക്കാം. അൽപം വെള്ളവും വിനാ​ഗരിയും ബേക്കിങ് സോഡയും ഒരുമിച്ച് ചേ‍‍ർത്ത് മിശ്രിതം തയ്യാറാക്കുക

ഇത് ബോട്ടിലിലാക്കി ടൈലുകളിൽ സ്പ്രേ ചെയ്ത് കൊടുക്കാവുന്നതാണ്. ഒരു മിനിറ്റിന് ശേഷം അൽപം തുണിയെടുത്ത് തുടച്ച് കളയാം. കറകൾ പോകും.

ബ്ലീച്ചിങ് പൗഡ‍ർ

ഉയർന്ന നിലവാരമുള്ള ബ്ലീച്ച് വേണം ഉപയോഗിക്കാൻ. ശരിയായി ഉപയോഗിക്കുന്നതിന് നിർദ്ദേശങ്ങൾ നിര്‍ബന്ധമായും വായിച്ചിരിക്കണം

രണ്ട് ടേബിൾസ്പൂൺ ബ്ലീച്ചിംഗ് പൗഡർ ഒരു ചെറിയ ബക്കറ്റ് ചെറുചൂടു വെള്ളത്തിൽ കലർത്തുക. ഇത് ഒരു മണിക്കൂ‍ർ ടൈലുകളിൽ പുരട്ടി വെക്കുക. തുടർന്ന് നന്നായി കഴുകി കളയാം

കൂടാതെ, കറപുരണ്ട സ്ഥലങ്ങൾ ഇത് സ്പേ്ര ചെയ്ത് കൊടുക്കുക. കുറച്ച് നേരം കഴിഞ്ഞ് ഒരു ടൂത്ത് ബ്രഷ് അല്ലെങ്കിൽ ബ്രിസ്റ്റിൽ ബ്രഷ് ഉപയോഗിച്ച് ഉരച്ച് കളയാവുന്നതാണ്

നാരങ്ങ

അസിഡിക് ​ഗുണമുള്ളത് കൊണ്ട് തന്നെ ടൈൽസ് വൃത്തിയാക്കാൻ നാരങ്ങ ഉപയോ​ഗിക്കാം. നാരങ്ങ നീര് എടുത്ത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കുക.

ടൈലുകൾ തുടയ്ക്കുന്നതിന് മുമ്പ്, നാരങ്ങാനീരിൽ ഒരു തുണി മുക്കിവയ്ക്കുക. എന്നിട്ട് ആ തുണി ചെറുചൂടുള്ള വെള്ളത്തിൽ ചെറുതായി നനച്ച ശേഷം ടൈലിൽ പുരട്ടി കറകൾ കളയാവുന്നതാണ്