കൊറിയന്‍ ഫ്രൈഡ് ചിക്കന്‍ ഉണ്ടാക്കിയാലോ

വെബ് ഡെസ്ക്

ചിക്കന്‍ വിഭവങ്ങള്‍ ഇഷ്ടമുള്ളവരാണോ നിങ്ങള്‍ . രുചികരമായ ഒരു കൊറിയന്‍ ചിക്കന്‍ ഫ്രൈ ഉണ്ടാക്കി നോക്കിയാലോ

സ്വാദിഷ്ടമായ ക്രിസ്പിയുമായ കൊറിയന്‍ ചിക്കന്‍ എങ്ങനെ ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്

എല്ലില്ലാത്ത ചിക്കന്‍, കുരുമുളക് പൊടി, മൈദ,വെജിറ്റബിള്‍ ഓയില്‍ , വെളുത്തുള്ളി , പച്ചമുളക്, കാപിസ്‌ക്കം, ചുവന്ന മുളക്,സോസ്, കാശ്മീരി മുളകുപൊടി എന്നീ ചേരുവകളാണ് ഇതിനാവശ്യം.

സ്റ്റെപ്പ് 1

ചിക്കന്‍ കഴുകി വൃത്തിയാക്കി വയ്ക്കുക

സ്റ്റെപ്പ് 2

ഒരു വലിയ ബൗള്‍ എടുത്ത് ഉപ്പ് വെള്ള കുരുമുളക് പൊടി,മൈദ, മുട്ട എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്യുക.ശേഷം ഇത് ചിക്കനില്‍ പുരട്ടി മാരിനേറ്റ് ചെയ്യാന്‍ വയ്ക്കുക.

സ്റ്റെപ്പ് 2

ഈ സമയം ഒരു പാന്‍ അടുപ്പില്‍ വച്ച് എണ്ണ ഒഴിക്കുക. എണ്ണ ചൂടായി കഴിഞ്ഞാല്‍ മെല്ലെ ചിക്കന്‍ എണ്ണയിലേക്കിട്ട് ഡ്രൈ ഫ്രൈ ചെയ്‌തെടുക്കുക

സ്റ്റെപ്പ് 3

മറ്റൊരു പാന്‍ ചൂടാക്കി എണ്ണ ഒഴിച്ച് അരിഞ്ഞുവെച്ച വെളുത്തുള്ളി, പച്ചമുളക്, കുരുമുളക്, ചുവന്ന മുളക് പേസ്റ്റ്, മുളക് പൊടി, സോസ്, പഞ്ചസാര, ഉള്ളി എന്നി ചേര്‍ത്ത് വഴറ്റുക

സ്റ്റെപ്പ് 4

ഏകദേശം രണ്ട് മിനിറ്റ് വേവിക്കുക ശേഷം അതില്‍ വറുത്ത് ചിക്കന്‍ ഇട്ടിളക്കുക

സ്റ്റെപ്പ് 5

രണ്ട് മിനുറ്റ് നേരം ഇളക്കിയ ശേഷം അല്‍പ്പം എള്ളും സവാളയും അരിഞ്ഞ് അലങ്കരിച്ച് ചൂടോടെ വിളമ്പുക.