വെബ് ഡെസ്ക്
നല്ല ആരോഗ്യത്തിന് ഒരു ദിവസം കുറഞ്ഞത് ആറ് മുതല് എട്ട് മണിക്കൂർ വരെ ഉറങ്ങണമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്
ജീവിതശൈലികള്‍ മൂലവും പലകാരണങ്ങളാലും കൃത്യമായ ഉറക്കം പലർക്കും ലഭിക്കാറില്ല
നല്ല ഉറക്കം ലഭിക്കാന്‍ എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ടുവരണമെന്ന് പരിശോധിക്കാം
കൃത്യമായി വ്യായാമം ചെയ്യുക. ഇത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കും
ശരീരത്തിന് ആവശ്യമായ സൂര്യപ്രകാശം ഉറപ്പാക്കുക. ഇത് തലച്ചോറിന്റെ പ്രവർത്തനത്തിന് ഗുണകരമാണ്
ഭക്ഷണം വൈകി കഴിക്കുന്നത് ഒഴിവാക്കുക
ഉറക്കത്തിന് തടസം വരാത്ത രീതിയില്‍ ബെഡ്‌റൂം സജ്ജീകരിക്കുക
യോഗ പോലുള്ള മെഡിറ്റേഷന്‍ രീതികള്‍ പിന്തുടരുക