വെബ് ഡെസ്ക്
കൺപീലികളുടെ ഭംഗി സൗന്ദര്യ സങ്കൽപ്പ ഘടകമായി കണക്കാക്കപ്പെടാറുണ്ട്
കുറച്ചുകാര്യങ്ങൾ ശ്രദ്ധിച്ചാൽ കട്ടിയുള്ള കറുത്ത കണ്‍പീലികള്‍ സ്വന്തമാക്കാം
കണ്‍പീലികളെ സംരക്ഷിക്കുന്നതിനുള്ള കാര്യങ്ങൾ ക്ഷമയോടെ ചെയ്യുകയാണ് ആദ്യം വേണ്ടത്
കണ്ണുകളിലെ മേക്കപ്പ് നീക്കം ചെയ്യുമ്പോൾ ശ്രദ്ധിക്കണം. മൃദുവായ മേക്കപ്പ് റിമൂവറും കോട്ടണും ഉപയോഗിച്ച് മാത്രമെ മേക്കപ്പ് നീക്കം ചെയ്യാവൂക
കണ്ണുകൾക്ക് ഭംഗി നല്‍കുമെങ്കിലും അമിതമായി മസ്കാര ഉപയോഗിക്കുന്നത് കൺപീലികളുടെ ആരോഗ്യം ഇല്ലാതാക്കും
കണ്‍പീലികളെ പോഷിപ്പിക്കാനും ശക്തിപ്പെടുത്താനും ബയോട്ടിന്‍, പെപ്റ്റൈഡുകള്‍, വിറ്റാമിനുകള്‍ എന്നിവയടങ്ങിയ ലാഷ് സിറം ഉപയോഗിക്കാം
കണ്‍പീലികളെ ഷെയ്പ്പ് ചെയ്യാന്‍ ഐലാഷ് കേളർ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കണം. ഇത് കണ്‍പീലികള്‍ പൊട്ടിപോകാന്‍ കാരണമാകും
വൃത്തിയുള്ളതും മൃദുവായതുമായ ബ്രഷ് ഉപയോഗിച്ച് ചീകുന്നത് കണ്‍പീലികളുടെ വളര്‍ച്ചയെ ഏറെ സഹായിക്കും
കിടക്കുന്നതിന് മുന്‍പ് ചെറിയ അളവില്‍ പെട്രോളിയെ ജെല്ലി (വാസ്‌ലിന്‍) പുരട്ടുന്നത് കണ്‍പീലിയെ ഈര്‍പ്പമുള്ളതാക്കി നിലനിർത്തും. എന്നാൽ ഇത് കണ്ണിനുള്ളിലാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം
കൃത്രിമ പീലി ഉപയോഗിക്കുന്നതിലും അവ നീക്കം ചെയ്യുന്നതിലും ശ്രദ്ധ വേണം. കൃത്രിമ കണ്‍പീലികള്‍ ശക്തമായി നീക്കം ചെയ്യുന്നത് സ്വാഭാവിക കണ്‍പീലി അടര്‍ന്നുപോകാന്‍ കാരണമാകും
കണ്ണുകള്‍ തിരുമ്മുന്നത് കണ്‍പീലികള്‍ പൊഴിയാന്‍ കാരണമാകും
കണ്ണിന്റെയും കണ്‍പീലികളുടെയും സംരക്ഷണത്തിന് ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് അനിവാര്യമാണ്. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയെല്ലാം ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പടുത്തണം