വെബ് ഡെസ്ക്
അന്തരീക്ഷത്തില്‍ പൊടി, ഈര്‍പ്പം എണ്ണമയം എന്നിവ ചര്‍മത്തിലെ സുഷിരങ്ങള്‍ അടഞ്ഞുപോകാന്‍ കാരണമാകും. ഫലമോ മുഖക്കുരു ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും. ചെറിയ ശ്രദ്ധ നല്‍കിയാല്‍ മുഖം ക്ലീനായി സൂക്ഷിക്കാം.
വീര്യം കുറഞ്ഞ ഫേസ് വാഷുകള്‍ ഉപയോഗിച്ച് മുഖം ദിവസത്തില്‍ രണ്ട് തവണയെങ്കിലും കഴുകാം.
സൂര്യപ്രകാശത്തിന്റെ ചൂടില്ലെങ്കിലും മഴക്കാലത്തും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം.
ചര്‍മത്തിന്റെ മൃദുത്വം നിലനിര്‍ത്താന്‍ കുളി കഴിയുമ്പോള്‍ മോയിസ്ചറൈസര്‍ പുരട്ടാം
തലമുടി കഴിയുന്നത്ര ഉണക്കിയ ശേഷം കെട്ടി വയ്ക്കാം. മുടി നനഞ്ഞ് ഒട്ടുന്നത് തടയാന്‍ ഇത് സഹായിക്കും.
ചില സിംപിള്‍ ഫേസ്പാക്കുകള്‍
ഒരു ടീസ്പൂണ്‍ തൈര്, തേന്‍ അര ടീസ്പൂണ്‍, കറ്റാര്‍വാഴ നീര് അര ടീസ്പൂണ്‍ എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടി അര മണിക്കൂറിനു ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകാം. ശേഷം പഞ്ഞികൊണ്ടു മുഖത്തെ അഴുക്കു തുടച്ചു മാറ്റാം.
കടലമാവ് അര ടീസ്പൂണ്‍, തൈര് ഒരു ടീസ്പൂണ്‍, മഞ്ഞള്‍പൊടി അര ടീസ്പൂണ്‍ എന്നിവ നന്നായി മിക്‌സ് ചെയ്തു മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകുക.
പപ്പായ, സ്‌ട്രോബെറി, വാഴപ്പഴം എന്നിവ കുഴമ്പുരൂപത്തില്‍ അരച്ചെടുത്ത് മഞ്ഞള്‍പ്പൊടി, തേന്‍ തൈര് എന്നിവ ചേര്‍ത്ത് മുഖത്ത് പുരട്ടാം.