വെബ് ഡെസ്ക്
ബീഫ് ഉലത്തിയത് കഴിക്കാന്‍ ഇഷ്ടമല്ലേ? ഈ ഈസ്റ്ററിന് അതൊന്നു പാചകം ചെയ്തു നോക്കിയാലോ
ബീഫ് ചെറിയ കഷ്ണങ്ങളാക്കി നുറുക്കിയ ശേഷം നന്നായി കഴുകി വാര്‍ത്തെടുക്കുക
ചെറിയ ഉള്ളി , ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിയുക
മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ ഇറച്ചിയില്‍ ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിക്കുക . ഒരു വിസില്‍ വന്നു കഴിഞ്ഞതിനു ശേഷം തീയല്‍പ്പം കുറച്ച് ഒന്നു കൂടി വിസില്‍ വരാന്‍ കാത്തിരിക്കുക. ശേഷം തീയണയ്ക്കുക
പ്രഷര്‍ കഴിയുമ്പോള്‍ അടപ്പ് തുറന്ന ശേഷം വീണ്ടും ചൂടാക്കി ഇറച്ചിയിലെ വെള്ളം മുഴുവനായി വറ്റിക്കുക
പാനില്‍ നെയ്യ് ചൂടാക്കി കടുകിട്ട് പൊട്ടുമ്പോള്‍ തേങ്ങാക്കൊത്ത് ചേര്‍ത്ത് 2-3 മിനിറ്റ് ഇളക്കുക
ഇതിലേക്ക് തൊലികളഞ്ഞു വച്ച വെളുത്തുള്ളി, ഇഞ്ചി,ചെറിയ ഉള്ളി, കറിവേപ്പില ,ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക
ഗോള്‍ഡന്‍ നിറം വന്നു കഴിഞ്ഞാല്‍ ഒരു ടേബിള്‍ സ്പൂണ്‍ മീറ്റ് മസാല ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് വേവിച്ച ഇറച്ചി ചേര്‍ത്ത് ഇടവിട്ട് ഇളക്കി നന്നായി വരട്ടിയെടുക്കുക. പിന്നീട് ഒരു ടീസ്പൂണ്‍ കുരുമുളക് പൊടി കൂടി ചേര്‍ത്തിളക്കുക.
നല്ല പാത്രത്തിലേക്ക് ഇനി വിളമ്പി വെയ്ക്കാവുന്നതാണ്. മല്ലിയിലയും സവാള അരിഞ്ഞതും ഉപയോഗിച്ച് ബീഫ് ഉലത്തിയത് അലങ്കരിക്കാവുന്നതാണ്.