സ്വാദിഷ്ടമായ നെയ് പൊടിദോശ വീട്ടിലുണ്ടാക്കാം

വെബ് ഡെസ്ക്

അൽപ്പം നെയ്യും എരിവുള്ള പൊടിയും ചേർത്ത് നല്ല മൊരിഞ്ഞ പൊടിദോശ വീട്ടിലുണ്ടാക്കിയാലോ? അതത്ര പ്രയാസകരമായ പണിയൊന്നുമല്ല. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

അരിയും ഉലുവയും ചേർത്ത ദോശമാവ് ഒരു രാതി മുഴുവൻ വെച്ച് പുളിപ്പിക്കുക. മാവ് നല്ല മൃദുവാകണം

പൊടി മസാലയാണ് ദോശയിലെ പ്രധാന ഘടകം. വറുത്ത പയർ, ചുവന്ന മുളക്, മസാലകൾ എന്നിവ ചേർത്ത് പൊടിയുണ്ടാക്കാം

ഈ ചേരുവകൾ എല്ലാം ചേർത്ത് ദോശയ്ക്കു മുകളിൽ വിതറാനുള്ള പൊടി തയ്യാറാക്കാം. നാടൻ രീതികളിൽ പൊടി തയ്യാറാക്കായിൽ കൂടുതൽ രുചിയുണ്ടാവും

ചൂടായ തവയിൽ വൃത്താകൃതിയിൽ ദോശമാവ് ഒഴിക്കുക. ശേഷം ദോശയുടെ കൃത്യമായ ഷേപ്പ് ലഭിക്കാനായി മാവ് പരത്തുക. ദോശയുടെ അരികുകൾ നന്നായി മൊരിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

നോൺ സ്റ്റിക്ക് തവ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് ദോശ തവയിൽ പറ്റിപ്പിടിക്കുന്നത് ഒഴിവാക്കും

ദോശ തയ്യാറാവുമ്പോൾ ദോശയുടെ മുകളിലൂടെ നെയ്യ് തൂവിക്കൊടുക്കുക. നെയ്യ് ദോശയുടെ സ്വാദ് വർധിപ്പിപ്പിക്കുകയും ദോശയ്ക്കു ഗോൾഡൻ ബ്രൗൺ നിറം നൽകുകയും ചെയ്യും.

ശേഷം ദോശ്ക്കു മുകളിൽ ധാരാളമായി പൊടി വിതറിക്കൊടുക്കാം. തുടർന്നു ദോശ രണ്ടായി മടക്കുക. നെയ്യും പൊടിയും ചേരാൻ ഇത് സഹായിക്കും