അവധി ദിനമല്ലേ; ജംഗിൾ സാൻഡ് വിച്ച് കഴിച്ചാലോ?

വെബ് ഡെസ്ക്

അവധി ദിനത്തിൽ കുറച്ച് വ്യത്യസ്തമായി എന്തെങ്കിലും കഴിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ?

എങ്കിൽ എളുപ്പത്തിലുണ്ടാക്കാൻ സാധിക്കുന്ന ജംഗിൾ സാൻഡ് വിച്ച് പരിചയപ്പെട്ടാലോ

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ പച്ചമുളക്, ഉള്ളി, തക്കാളി, കാപ്സിക്കം, ഉപ്പ്, നാരങ്ങാ നീര്, മുളക് പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക

മസാല മയോണൈസിന് വേണ്ടി മറ്റൊരു പാത്രത്തിൽ മയോണൈസ്, ഗരം മസാല, ചാട്ട് മസാല മുളക് പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി മാറ്റിവെക്കുക

ഒരു ബ്രെഡ് എടുത്ത് വെണ്ണയും ഗ്രീൻ ചട്നിയും പുരട്ടുക. തുടർന്ന് ആദ്യം തയ്യാറാക്കിയ മസാല ചേർക്കുക. കൂടാതെ പനീറും കോണും ചേർക്കുക

ഇതിന് മുകളിൽ ബീറ്റ് റൂട്ടും ചീസും ഗ്രേറ്റ് ചെയ്തിടുക. ഇനി മറ്റൊരു ബ്രെഡ് എടുത്ത് ഒരു വശത്ത് വെണ്ണ പുരട്ടി മസാല മയോണൈസ് പുരട്ടുക. മറു വശത്ത് മസ്സാർഡ് സോസും സ്കീവൻ സോസും പുരട്ടുക

ഇത് ആദ്യം തയ്യാറാക്കിയ ബ്രെഡിന് മുകളിൽ വെക്കുക. മറ്റൊരു ബ്രഡ് ഉപയോഗിച്ച് ഇതിന് മുകളിൽ വെക്കുക. ഇനി ഒരു പാൻ ചൂടാക്കി വെണ്ണ പുരട്ടി കുക്ക് ചെയ്യുക