വെബ് ഡെസ്ക്
വേനല്‍ക്കാലത്ത് ചര്‍മത്തെ പോലെ തന്നെ, കണ്ണിനും സുരക്ഷ നല്‍കേണ്ടത് അനിവാര്യമാണ്. അള്‍ട്രാ വയലറ്റ് രശ്മികള്‍ കണ്ണുകൊണ്ട് കാണാന്‍ സാധിക്കില്ലെങ്കിലും, ഇവ കണ്ണില്‍ പ്രവേശിക്കുന്നത് അപകടമാണ്.
യുവിഎ, യുവിബി, യുവിസി എന്നിങ്ങനെ-അള്‍ട്രാ വയലറ്റ് രശ്മികള്‍ പല തരത്തിലുണ്ട്. ഇതില്‍ യുവിഎ കണ്ണിനുളളിലേയ്ക്ക് ആഴത്തില്‍ തുളച്ച് കയറുകയും നേത്രപടലത്തിലെത്തുകയും മാക്ക്യുലയെ നശിപ്പിക്കുകയും ചെയ്യുന്നു.
യുവിബി രശ്മികളും കണ്ണിന് അപകടകരമാണ്. യുവിഎയും യുവിബിയും വരണ്ട കണ്ണുകള്‍ക്ക് കാരണമാവുകയും കോര്‍ണിയയെ നശിപ്പിക്കുകയും ചെയ്യുന്നു
പിംഗ്യുകുല, തിമിരം, പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്‍ (എഎംഡി) തുടങ്ങിയ നേത്രരോഗങ്ങള്‍ ഒഴിവാക്കുന്നതിന് കത്തുന്ന ചൂടില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്
സൺഗ്ലാസുകൾ ധരിക്കുക
പൂർണ അൾട്രാവയലറ്റ് പരിരക്ഷ നൽകുന്നതോ UV 400 എന്ന് ലേബൽ ചെയ്തിരിക്കുന്നതോ ആയ സൺഗ്ലാസുകൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്
നിങ്ങൾ ഡോക്ടറുടെ നിർദേശപ്രകാരമുള്ള ഗ്ലാസാണ് ധരിക്കുന്നതെങ്കിൽ, ട്രാൻസിഷൻ അല്ലെങ്കിൽ ഫോട്ടോ ക്രോമാറ്റിക് ലെൻസുകൾ ഉപയോഗിക്കുക. സംരക്ഷണത്തിന് കോട്ടിങ്ങുകൾ, യുവി പ്രൊട്ടക്ഷൻ ലെൻസ് മെറ്റീരിയൽ എന്നിങ്ങനെ നിരവധി ഓപ്ഷനുകൾ ഉണ്ട്
തൊപ്പി ധരിക്കാം
കണ്ണിനെ സൂര്യ പ്രകാശത്തിൽ നിന്ന് മറയ്ക്കുന്ന തരത്തിലുളള ഇരുണ്ട ബ്രിം തൊപ്പികൽ വേണം തിരഞ്ഞെടുക്കാൻ. പ്രത്യേകിച്ച് കുട്ടികൾക്ക്, അപകടകരമായ സൂര്യരശ്മികൾ കണ്ണുകളിൽ എത്തുന്നതിൽ നിന്ന് തൊപ്പിയ്ക്ക് തടയാനാകും
നാഷണൽ ഐ ഇൻസ്റ്റിറ്റ്യൂട്ട് അഭിപ്രായ പ്രകാരം , അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും ലളിതവും സുരക്ഷിതവുമായ മാർഗമാണ് സൺഗ്ലാസും തൊപ്പിയും ധരിക്കുന്നത്
ഈ സമയങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുക
12 മുതൽ മൂന്ന് വരെയുളള സമയം സൂര്യ രശ്മികളുടെ തീവ്രത അതി ഭീകരമായിരിക്കും. ഈ സമയങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
സൂര്യനെ വെറും കണ്ണുകളോടെ നോക്കാതിരിക്കുക
സൺഗ്ലാസുകളോ മറ്റെന്തെങ്കിലും മാർഗങ്ങളോ ഉപയോഗിക്കാതെ സൂര്യനെ നേരെ നോക്കുന്നത് ഒഴിിവാക്കണം