വെബ് ഡെസ്ക്
വളര്‍ത്തു മൃഗങ്ങളെ കുടുംബത്തിലെ തന്നെ ഒരാളായിട്ടാണ് നമ്മള്‍ പരിഗണിക്കുക. ഓരോ മൃഗത്തിനും വ്യത്യസ്ത രീതിയിലുള്ള പരിചരണമാണ് ആവശ്യം .
അവരെ ആരോഗ്യത്തോടെ പരിപാലിക്കാനായി ആദ്യം ശ്രദ്ധിക്കേണ്ടത് അവയുടെ ആഹാരരീതിയാണ്. എന്തൊക്ക കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് പരിശോധിച്ചാലോ
സമീകൃതാഹാരം
ശരിയായ പോഷകാഹാരമാണ് വളര്‍ത്തു മൃഗങ്ങളുടെ ആരോഗ്യത്തിന് അടിസ്ഥാനം, മനുഷ്യരെ പോലെ വളര്‍ത്തു മൃഗങ്ങള്‍ക്കും പ്രോട്ടീന്‍, കാർബോഹൈഡ്രേറ്റ്,കൊഴുപ്പ്, വിറ്റാമിനുകള്‍,ആവശ്യമായ ധാതു ലവണങ്ങള്‍ എന്നിവ ആവശ്യമാണ്. സമീകൃതാഹാരമാണ് അവര്‍ക്കു നല്‍കേണ്ടത്. ഇതിലൂടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കും.
ആവശ്യമായ ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് തിരിച്ചറിയുക
ഏതൊക്കെ ഭക്ഷണമാണ് അവയ്ക്ക് ആവശ്യമെന്ന് മനസിലാക്കാന്‍ വളര്‍ത്തുമൃഗങ്ങളെ മനസിലാക്കണം.പട്ടികള്‍ക്ക് കൊഴുപ്പും നാരുകളും അടങ്ങിയ ഭക്ഷണമാണ് ആവശ്യം അതേസമയം പൂച്ചക്കാണെങ്കില്‍ മാംസമാണ് ആവശ്യം. കൂടാതെ പ്രായത്തിനും ഇനത്തിനും അനുസരിച്ച് ഭക്ഷണത്തിന്റെ അളവിൽ മാറ്റം വരും.
വീട്ടുലുണ്ടാക്കിയ ഭക്ഷണം
ചില വളര്‍ത്തു മൃഗങ്ങള്‍ക്ക് വീട്ടുലുണ്ടാക്കിയ ഭക്ഷണം മാത്രം നല്‍കി വരുന്ന രീതിയുണ്ട്. എന്നാല്‍ ചില ഇനങ്ങള്‍ക്ക് അത് അഭികാമ്യമാകണമെന്നില്ല
ഡോക്ടറോട് ചോദിക്കാം
വീട്ടിലുണ്ടാക്കുന്നതോ അസംസ്‌കൃത ഭക്ഷണമോ വാങ്ങി നല്‍കുന്നതിനു മുന്‍പു തന്നെ ഒരു മൃഗ ഡോക്ടറോട് കാര്യങ്ങള്‍ സംസാരിക്കുന്നതും നിര്‍ദേശം സ്വീകരിക്കുന്നത് നല്ലതാണ്.
പോഷകാഹാരങ്ങളുടെ ലഭ്യത
വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും ആവശ്യമായ പോഷകം അവയ്ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക
ആവശ്യത്തിന് വെള്ളം
ആവശ്യത്തിന് വെള്ളം ലഭിക്കുന്നുണ്ടോ എന്നും ഉറപ്പു വരുത്തണം
വ്യായാമം
വളര്‍ത്തു മൃഗങ്ങളും കൃത്യമായി വ്യായാമം ചെയ്യുന്നെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്
വളര്‍ത്തു മൃഗങ്ങളുടെ ഭാഷ മനസിലാക്കാന്‍ ശ്രമിക്കുക
വളര്‍ത്തു മൃഗങ്ങളും നമ്മളോട് ആശയവിനിമയം നടത്തും. അത് മനസിലാക്കാന്‍ ശ്രമിക്കുക