വെബ് ഡെസ്ക്
ഒരു ദിവസം എങ്ങനെ ആകണമെന്ന് തീരുമാനിക്കുന്നതിന് രാവിലെകള്‍ക്ക് പ്രധാനപങ്കുണ്ട്
നേരത്തേ എഴുന്നേല്‍ക്കുന്നത് ധൃതി പിടിക്കാതെ സമാധാനപരമായി കാര്യങ്ങള്‍ ചെയ്യാന്‍ ഉപകരിക്കും
രാത്രി കിടക്കുന്നതിന് മുന്‍പ് ആ ദിവസം നിങ്ങള്‍ക്ക് സംതൃപ്തി നല്‍കിയ മൂന്ന് കാര്യങ്ങള്‍ കുറിക്കാം. രാവിലെ പോസിറ്റീവ് ചിന്തയോടെ ദിവസം ആരംഭിക്കാം
പെട്ടെന്ന് ചെയ്യാവുന്ന അധികം ആയാസമില്ലാത്ത സ്‌ട്രെച്ചിങ്, നടത്തം പോലുള്ള വ്യായാമങ്ങള്‍ രാവിലെ ശീലമാക്കാം
ദിവസം മുഴുവന്‍ എനെര്‍ജറ്റിക് ആയി നിലനിര്‍ത്തുന്ന രീതിയിലുള്ള പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം രാവിലെ ശീലമാക്കാം
ദിവസം ചെയ്തുതീര്‍ക്കേണ്ട പ്രധാന കാര്യങ്ങള്‍ കുറിച്ചുവെയ്ക്കാം
ധ്യാനം, ശ്വസന വ്യായാമങ്ങള്‍ എന്നിവ ശീലമാക്കാം. ഇത് മനസ്സിനെ ശാന്തമാക്കാനും സമ്മര്‍ദം അകറ്റാനും സഹായിക്കും
പ്രചോദനാത്മകമായ ബുക്കുകള്‍ വായിക്കുകയോ പോഡ്കാസ്റ്റ് കേള്‍ക്കുകയോ ചെയ്യുന്നത് മോട്ടിവേഷന്‍ നല്‍കും
ഉറക്കമെണീറ്റ ശേഷമുള്ള ആദ്യ അര മണിക്കൂര്‍ മൊബൈല്‍ സ്‌ക്രീനുകളോട് ബൈ പറയാം