വെബ് ഡെസ്ക്
നല്ല ഫ്രഷ് തക്കാളി കിട്ടിയാല്‍ കുറച്ച് കൂടുതല്‍ വാങ്ങിവെക്കാത്തവരായി ആരും തന്നെ കാണില്ല. എന്നാല്‍ ഫ്രിഡ്ജില്‍ വച്ചാല്‍ പോലും ഇവ പലപ്പോഴും കേടായി ചീഞ്ഞുപോകുന്നത് നമുക്ക് കാണാം
തക്കാളി കേടാകാതെ നീണ്ട നാളത്തേയ്ക്ക് സൂക്ഷിക്കാന്‍ ചില പൊടിക്കൈകള്‍ പരീക്ഷിക്കാം
വേവിച്ച് സൂക്ഷിക്കാം
തക്കാളി സോഫ്റ്റ് ആകുന്നതുവരെ വേവിക്കുക. ഇത് ഉടച്ച് കുരു നീക്കം ചെയ്യുന്നതിനായി അരിച്ച് എടുക്കാം. ശേഷം തക്കാളി പള്‍പ്പ് വായു കയറാത്ത കണ്ടെയ്നിനറില്‍ സൂക്ഷിക്കാം
ഉണക്കി സൂക്ഷിക്കാം
സാലഡ്, പാസ്ത, പിസ എന്നിവ വളരെ ഇഷ്ടപ്പെടുന്നവരാണെങ്കിൽ തക്കാളി ഉണക്കി സൂക്ഷിക്കുന്നതാകും നല്ലത്. അതിനായി തക്കാളി രണ്ടായി അരിഞ്ഞ് അല്‍പ്പം ഉപ്പ് വിതറി നല്ല വെയിലത്ത് വെള്ളം വറ്റി ഉണങ്ങുന്നത് വരെ വയ്ക്കാം
അല്ലെങ്കില്‍ തക്കാളി രണ്ടായി മുറിച്ച് അല്‍പം ഉപ്പ് വിതറി ഫുഡ് ഡീഹൈഡ്രേറ്ററില്‍ 105 ഡിഗ്രീ ഫാരന്‍ഹീറ്റില്‍ വച്ച് ഇടവിട്ട് 36 മണിക്കൂറെങ്കിലും ഡ്രൈ ചെയ്ത് എടുക്കുക
ഉണക്കിയശേഷം നല്ല പ്ലാസ്റ്റിക് ബാഗിലോ ഗ്ലാസ് ജാറിലോ ആക്കി ഫ്രീസറിലോ റഫ്രിജറേറ്ററിലോ സൂക്ഷിക്കാം
പൊടിയായി സൂക്ഷിക്കാം
തക്കാളി വളരെ ചെറിയ കഷ്ണങ്ങളാക്കി ശരിക്കും ഉണക്കി എടുക്കുക. ശേഷം ഇവ മിക്‌സിയിലോ ഗ്രൈന്‍ഡറിലോ ഇട്ട് നന്നായി പൊടിച്ച് എടുത്ത് സൂക്ഷിക്കുക
ഉപ്പിലിട്ട് സൂക്ഷിക്കാം
രണ്ട് കപ്പ് വെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ് ഇടുക. എന്നിട്ട് നന്നായി ഇളക്കിയശേഷം, ഈ വെള്ളത്തിലേയ്ക്ക് തക്കാളി ഇട്ട് ജാറില്‍ സൂക്ഷിക്കാം