വെബ് ഡെസ്ക്
പല മനുഷ്യരും വികാരങ്ങൾ പ്രകടിപ്പിക്കുന്നത് പല രീതിയിലാണ്. ഉത്ഖണ്ഠയും പേടിയും വെറുപ്പും ദേഷ്യവും വിദ്വേഷവുമൊക്കെ ചിലർ അടക്കിപ്പിടിക്കുകയും ചിലർ പുറത്തുകാട്ടുകയും ചെയ്യും.
ഓരോ വികാരങ്ങളും അടങ്ങുന്നത് ഓരോ അവയവങ്ങളിലാണെന്ന് നിങ്ങൾക്ക് അറിയാമോ? ഇതിനനുസരിച്ച് ശരീരത്തിൽ സമ്മർദമനുഭവിക്കുന്ന പല ഭാഗങ്ങളുമുണ്ട്.
അമിതമായി ഭയമുണ്ടാകുന്നത് ഉദര സംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാക്കുമെന്നാണ് പറയപ്പെടുന്നത്.
മനഃശാസ്ത്ര പ്രകാരം, ബന്ധങ്ങൾ ഉലയുമ്പോൾ ഉണ്ടാകുന്ന മനസിന്റെ ഭാരം നെഞ്ചിനെയാണ് ബാധിക്കുന്നത്. ഇത് നെഞ്ച് വേദനയുണ്ടാക്കുമെന്നും പറയപ്പെടുന്നു.
പുറത്തുകാണിക്കാതെ അടക്കിവച്ചിരിക്കുന്ന ഭയവും വിഷമവും ഉറക്കം നഷ്ടപ്പെടുത്തും. ഇത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം.
എല്ലാ കാര്യങ്ങളും സ്വയം നിയന്ത്രിക്കുന്നത് അസഹനീയമായ തലവേദനയുണ്ടാക്കും. പിടിവാശിയിൽ എല്ലാം ചെയ്തു തീർക്കാൻ കഴിഞ്ഞില്ലെങ്കിൽ അതും വലിയ ബുദ്ധിമുട്ടുണ്ടാക്കും.
അമിത ജോലിഭാരം കഴുത്തിനും തോളിനും പേശികൾക്കും വേദനയുണ്ടാകാൻ കാരണമാകും
കാരണമറിയാതെയുള്ള ഉത്കണ്ഠ ശ്വാസമെടുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുകയും ശ്വാസതടസം ഉണ്ടാക്കുകയും ചെയ്യും