കുട്ടികളിൽ പ്രതിരോധശേഷി വർധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ സഹായിക്കും

വെബ് ഡെസ്ക്

പഴം : വിറ്റാമിൻ ബി അടങ്ങിയിരിക്കുന്നതിനാൽ കുട്ടികളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹയിക്കുന്ന ഏറ്റവും മികച്ച ഭക്ഷണങ്ങളിൽ ഒന്നാണ് വാഴപ്പഴം.

ബെറീസ് : ബെറീസിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ഇത് കുട്ടികളുടെ പ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്തുന്നു.

മധുരക്കിഴങ് : വിറ്റാമിൻ ബി, പ്രോട്ടീൻ, പൊട്ടാസ്യം, ഫൈബർ, വിറ്റാമിൻ എ എന്നിവയുടെ കലവറയാണ് മധുരക്കിഴങ്ങ്.

ബ്രോക്കോളി : കുട്ടികൾക്ക് അത്ര ഇഷ്ടമില്ലാത്ത പച്ചക്കറിയായിരിക്കും ബ്രോക്കോളി. പക്ഷെ വളരെ പോഷകസമൃദ്ധമായ ഒരു ആഹാരമാണിത്.

കടല : സിങ്കിന്റെയും വിറ്റാമിൻ ബി 6 ന്റെയും മികച്ച ഉറവിടമാണ് കടല.

വൻപയർ : ഇരുമ്പും സിങ്കും വൻപാറയിൽ ധാരാളമായി കാണുന്നു. കൂടാതെ ഇതിന്റെ രുചി കുട്ടികൾക്ക് ഇഷ്ടപ്പെട്ടുകയും ചെയ്യും.

ഇല പച്ചക്കറികൾ : ചീര, ക്യാബേജ്, ലെറ്റൂസ് തുടങ്ങിയ ഇല പച്ചക്കറികൾ കുട്ടികളുടെ ഡയറ്റിൽ ഉൾപ്പെടുത്തുക. ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

വെളുത്തുള്ളി : ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉള്ള ഒന്നാണ് വെളുത്തുള്ളി. പനി, ജലദോഷം പോലുള്ള അസുഖങ്ങൾ വന്നാൽ വെളുത്തുള്ളി ഉപയോഗിക്കാവുന്നതാണ്.

സിട്രസ് പഴങ്ങൾ : മധുര നാരങ്ങാ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങൾ എന്നിവ വിറ്റാമിൻ സിയുടെ മികച്ച ദാതാക്കളാണ്. കൂടാതെ ജലദോശത്തിനുള്ള മികച്ച പ്രകൃതി ദത്ത പ്രതിവിധിയായി പ്രവർത്തിക്കുന്നു.