രാത്രി ശരിയായി ഉറങ്ങാൻ സാധിക്കുന്നില്ലേ ; ഈ ശീലങ്ങൾ മാറ്റൂ

വെബ് ഡെസ്ക്

മാനസികവും ശരീരികവുമായ ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ഉറക്കം. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബന്ധിക്കും.

ആരോഗ്യവാനായ ഒരാൾ 8 മണിക്കൂർ സുഖകരമായി ഉറങ്ങണം എന്നാണ് വിലയിരുത്തൽ. എന്നാൽ ക്രമമില്ലാത്ത ജോലി സമയം , ദീർഘദൂര യാത്രകൾ, സമ്മർദം തുടങ്ങിയ കാരണങ്ങൾ കൊണ്ട് ഉറക്കം കൃത്യമാകാറില്ല പലർക്കും.

ഇതോടൊപ്പം, ശരിയായി ഉറങ്ങാൻ സാധിക്കാത്ത വിധമുള്ള പ്രശ്നങ്ങളും നേരിടാം. ഉറക്കം വരാതിരിക്കുക ,ഇടയ്ക്കിടെ എഴുന്നേൽക്കുക, ഉറക്കം വന്നിട്ടും ഉറങ്ങാൻ സാധിക്കാതിരിക്കുക തുടങ്ങിയവയാണവ.

പലപ്പോഴും നമ്മുടെ തെറ്റായ ശീലങ്ങൾ കൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നത്. ശീലങ്ങൾ മാറ്റുക വഴി ഉറക്കം ശരിയാക്കാനും നമുക്ക് സാധിക്കും.

ഇടയ്ക്കിടെ ചായയും കാപ്പിയും കുടിക്കുന്നത് ഉറക്കത്തെ ബാധിക്കും. ഉച്ചക്ക് 12 മണിക്ക് ശേഷം, അതായത് ഉറങ്ങാൻ പോകുന്നതിന് 10 മണിക്കൂർ മുൻപായി കഫീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.

വൈകുന്നേരങ്ങളിൽ അമിതമായ വ്യായാമം ചെയ്യുന്നത് ഉറക്കമില്ലായ്മയ്ക്കും മറ്റ് ഉറക്ക പ്രശ്നങ്ങൾക്കും കാരണമാകും. ഇത് ഒഴിവാക്കുന്നതാണ് നല്ലത്.

ചെറിയ തോതിൽ അത്താഴം കഴിക്കുക. വളരെ വൈകി അത്താഴം കഴിക്കുന്ന ശീലം ഒഴിവാക്കുക. ഉറക്കത്തെ ബാധിക്കുന്നത് പുറമെ ഈ ശീലം പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.

ഗാഡ്ജറ്റ്സ് ഉപയോഗിക്കാതിരിക്കുക. ഉറങ്ങാൻ കിടക്കുന്നതിന്റെ ഒരു മണിക്കൂർ മുൻപെങ്കിലും ഗാഡ്ജെറ്റ്സ് മാറ്റി വെക്കുക. ഇത് ആഴത്തിലുള്ള നല്ല ഉറക്കം കിട്ടാൻ നമ്മെ സഹായിക്കുന്നു.

രാവിലെയോ വൈകുന്നേരമോ ഉള്ള സൂര്യപ്രകാശം ഏൽക്കുന്നത് രാത്രി നന്നായിട്ടുറങ്ങാൻ നമ്മെ സഹായിക്കും.