ചെറുപ്പം നിലനിർത്താം; ഈ സപ്ലിമെന്റുകള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ

വെബ് ഡെസ്ക്

ചെറുപ്പം നിലനിർത്താൻ ആ​ഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. ആരോ​ഗ്യപരമായ ജീവിതശൈലിയിലൂടെ നിങ്ങൾക്ക് യുവത്വവും ആരോഗ്യവും നിലനിർത്താൻ സാധിക്കും.

ശരിയായി ഭക്ഷണം കഴിക്കുകയും കൃത്യസമയത്ത് ഉറങ്ങുകയും വ്യായാമം നിത്യജീവിതത്തിന്റെ ഭാ​ഗമാക്കുകയും ചെയ്താൽ ഒരു പരിധി വരെ അകാലവാർദ്ധക്യത്തെ തടയാൻ സാധിക്കും. ഇതിനൊപ്പം തന്നെ ചില സപ്ലിമെന്റുകൾ കഴിക്കുന്നതും ചെറുപ്പം നിലനി​ർത്താൻ സാധിക്കും.

ചെറുപ്പം നിലനിർത്താൻ ശരീരത്തിന് ആവശ്യമുളളതാണ് ആന്റിഓക്‌സിഡന്റുകൾ. അകാല വാർദ്ധക്യത്തെ തടയാൻ കഴിയുന്ന ആന്റിഓക്‌സിഡന്റാണ് കോഎൻസൈം ക്യൂ10(CoQ10). കാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേ​ഹം, രക്തസമ്മർദ്ധം എന്നിവയ്ക്ക് കാരണമാകുന്ന മൂലധാതുക്കളെ രക്തത്തിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്യുന്നു.

ഓമേ​ഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്തി പോലുളള മത്സ്യങ്ങൾ, വാൽനട്സ് ഇവ നിത്യവും ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നതും അകാലവാര്‍ധക്യത്തെ തടയാന്‍ സഹായിക്കും. ഇവ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുവാനും ചുറുചുറുക്ക് നിലനിർത്തുവാനും യുവത്വം നിലനിർത്തുവാനും സഹായിക്കുന്നു.

മഞ്ഞൾ മികച്ച ഒരു ആന്റി ഓക്സിഡന്റാണ്. തലച്ചോറിന്റെ സു​ഗമമായ പ്രവർത്തനത്തിനും ചർമ്മത്തിന്റെ ആരോ​ഗ്യത്തിനും രോ​ഗ പ്രതിരോധശേഷിക്കും ശരീരത്തിന് അവശ്യം വേണ്ട ഒന്നാണ് മഞ്ഞൾ.

ശരീരം ചെറുപ്പമായി നിലനിർത്തുന്നതിന് അവശ്യം വേണ്ട് വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ ഡി. എല്ലുകളുടെ ആരോ​ഗ്യത്തിനും രോ​ഗപ്രതിരോധശേഷിക്കും അവശ്യം വേണ്ട് വിറ്റാമിനാണ് ഇത്.

ആന്റിഓക്സിഡന്റുകളുടെ മികച്ച കലവറയാണ് വിറ്റാമിൻ സി. വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്ന ഒരു ആന്റിഓക്‌സിഡന്റാണ് വിറ്റാമിൻ സി.

അവശ്യ പോഷകങ്ങൾ, ആന്റിഓക്‌സിഡന്റുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ തുടങ്ങിയവ അടങ്ങിയിട്ടുള്ള ഗ്രീൻ ടീ ആരോഗ്യപരമായും സൗന്ദര്യപരമായും ധാരാളം ഗുണങ്ങൾ നമുക്ക് നൽകുന്നു. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നത് മുതൽ കൊളസ്‌ട്രോൾ കുറയ്ക്കാൻ വരെ ഗ്രീൻ ടീ സഹായിക്കുന്നു.

ദഹനം മെച്ചപ്പെടുത്താനും വയറിനുളളിലെ അസ്വസ്ഥതകൾ കുറയ്ക്കാനും സഹായിക്കുന്നതാണ് പ്രൊബയോട്ടിക് സപ്ലിമെന്റുകൾ. കുടലിലെ സൂക്ഷ്മ ജീവികളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പ്രൊ ബയോട്ടിക്കുകൾ രോ​ഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെറുപ്പത്തെ നിലനിർത്താനും സഹായിക്കും.

സ്വാഭാവികമായി ഉണ്ടാകുന്ന ആന്റിഓക്‌സിഡന്റാണ് റെസ്‌വെറാട്രോൾ. നിലക്കടല, ബ്ലൂബെറി, ക്രാൻബെറി എന്നിവയിൽ ഇത് ധാരാളം ഉണ്ടാകുമെങ്കിലും മുന്തിരിയിലാണ് ഇത് കൂടുതലായി കാണുന്നത്. തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും സഹായിക്കുന്ന ഇവ ചെറുപ്പം നിലനിർത്താൻ സഹായിക്കും.