ഒരോ നഗരത്തിനും സ്വന്തം വിഭവങ്ങളുണ്ട്, അറിയാം പ്രശസ്തമായ രുചി ഭേദങ്ങള്‍

വെബ് ഡെസ്ക്

യാത്രകൾ കാഴ്ചകൾ കാണാൻ വേണ്ടി മാത്രമുള്ളതല്ല, വിവിധ രുചിയിലുള്ള ഭക്ഷണം ആസ്വദിക്കാനുള്ളത് കൂടിയാണ്. ഓരോ സംസ്ഥാനത്തിനും പ്രദേശത്തിനും അവരുടെ പാരമ്പര്യം പേറുന്ന പലതരം വിഭവങ്ങളുണ്ട്.

പേട

ആഗ്ര, ഉത്തർപ്രദേശ്

വെളുത്ത നിറത്തിലുള്ള മധുര പലഹാരമായ പേട ഷാജഹാന്റെ ഭരണകാലം മുതൽക്കേയാണ് പ്രചാരത്തിൽ വന്നതെന്നാണ് അറിയപ്പെടുന്നത്.

ഹൈദരാബാദ് ദം ബിരിയാണി

ലോക പ്രസക്തമാണ് ഹൈദരാബാദ് ബിരിയാണി. ചിക്കൻ, ബീഫ് എന്നിവ ഉപയോഗിക്കുമെങ്കിലും മട്ടന്‍ ബിരിയാണിക്കാണ് ആരാധകര്‍ കൂടുതല്‍.

ഡാൽ ബാട്ടി ചുർമ

ജയ്‌പൂർ

രാജസ്ഥാനിലെ പരമ്പരാഗത വിഭവമാണിത്. ബത്തി, ദാൽ, ചുർമ എന്നിവ കൊണ്ടാണ് ഇതുണ്ടാക്കുന്നത്.

സോൻദേശ്, രസഗുള, മിസ്തി ദോയ്

കൊൽക്കത്ത

വൈവിധ്യമാർന്ന ചരിത്രം കൊണ്ട് മാത്രമല്ല രുചിയൂറുന്ന മധുര പലഹാരങ്ങൾ കൊണ്ടും കൊൽക്കത്ത പ്രശസ്തമാണ്. സോൻദേശ്, രസഗുള, മിസ്തി ദോയ് എന്നിവയാണ് കൊൽക്കത്തയുടെ തനതായ പരമ്പരാഗത വിഭവങ്ങൾ.

കോർമ, കെബാബ്

ലക്‌നൗ

ലക്‌നൗവിലെ കോർമയും കെബാബും സഞ്ചാരികൾക്ക് ഏറെ ഇഷ്ടപെടുന്ന ഒരു വിഭവമാണ്.

വട പാവ്

മുംബൈ

1970-80കളിലെ സാധാരണക്കാരുടെ ഭക്ഷണമായിട്ടായിരുന്നു വട പാവ് അറിയപ്പെട്ടിരുന്നത്. എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതിനാൽ ഈ ലഘുഭക്ഷണം എല്ലാവർക്കും പ്രിയപ്പെട്ടതാണ്.

ലിട്ടി ചോഖാ

പട്ന

ബിഹാറിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഭക്ഷണമാണ് ലിട്ടി ചോഖാ. മഗധ സാമ്രാജ്യ കാലത്തെ പ്രധാന ഭക്ഷണമായാണ് ഇതറിയപ്പെടുന്നത്.

മൈസൂർ പാക്

മൈസൂർ

നെയ്യ്, പഞ്ചസാര, ചെറുപയർ, ഏലയ്ക്ക എന്നിവ ചേർത്തുണ്ടാക്കുന്ന ഒരു വിഭവമാണ് മൈസൂർ പാക്.

ഗുഷ്ടബ

ശ്രീനഗർ

കശ്മീർ മേഖലയിലെ രാജാക്കന്മാരുടെ വിഭവമെന്നാണ് ഇതറിയപ്പെടുന്നത്. തൈരിൽ മട്ടൻ ചേർത്തുണ്ടാക്കുന്ന ഒരു പ്രത്യേക വിഭവമാണ് ഗുഷ്ടബ.