വെബ് ഡെസ്ക്
സ്വർണം വാങ്ങാൻ ശുഭദിനമെന്ന് കരുതപ്പെടുന്ന അക്ഷയ തൃതീയയിൽ ദുബായിലേക്ക് ടിക്കറ്റെടുത്ത് ഇന്ത്യക്കാർ
സ്വർണം വാങ്ങാൻ ലക്ഷ്യമിട്ടാണ് ഇന്ത്യക്കാരുടെ അറബ് രാജ്യത്തേക്കുള്ള സഞ്ചാരം
ദുബായിലെ സ്വർണ വിപണിയും വിലയുമാണ് ആളുകളെ ആകർഷിക്കുന്നത്. സ്വർണാഭരണങ്ങൾ, നാണയങ്ങൾ, ബാറുകൾ ഉൾപ്പെടെയുള്ളവ ദുബായിൽ ലഭ്യമാണ്.
പണിക്കൂലി ഇല്ലാതെയും പ്രത്യേക കിഴിവുകളും അടങ്ങുന്ന ഓഫറുകള്‍ ദുബായ് സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് അക്ഷയതൃതീയ ദിനത്തിൽ നൽകാറുണ്ട്
ഉയർന്ന വില കാരണം ഈ വർഷം ആദ്യ പാദത്തിൽ സ്വർണാഭരണങ്ങളുടെ ആവശ്യം 10 ശതമാനം കുറഞ്ഞതായി വേൾഡ് ഗോൾഡ് കൗൺസിൽ വ്യക്തമാക്കിയിരുന്നു
ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ സ്വർണ വിലയും ആഗോള ജ്വല്ലറി വ്യാപാരത്തിൽ യുഎഇയുടെ പ്രാധാന്യവും അന്താരാഷ്ട്ര ഡിസൈനുകളുടെ വിശാലമായ ശ്രേണിയുടെ ലഭ്യതയും ഇന്ത്യൻ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടകമാണ്
മെയ് പത്തിനാണ് അക്ഷയ തൃതീയ ആഘോഷം
യുഎഇയിൽ ഉപഭോക്താക്കൾക്ക് സൗജന്യ സ്വർണ നാണയങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്