നല്ല ഉറക്കത്തിന് മുറിക്കകത്ത് വളർത്താം ഈ ചെടികൾ

വെബ് ഡെസ്ക്

നല്ല ഉറക്കം ലഭിക്കണമെങ്കിൽ കിടപ്പുമുറി വൃത്തിയായും അടുക്കുംചിട്ടയോടും കൂടി സൂക്ഷിക്കണം

ബെഡ്‌റൂമിലുള്ള സാധനങ്ങൾ മാത്രമല്ല മുറിയിലെ ഓരോ ചെറിയ വസ്തുവിനും ഉറക്കത്തിൽ വലിയ പങ്കുണ്ട്

വീടിനുള്ളിൽ വളർത്താൻ മാത്രമല്ല ഇൻഡോർ ചെടികൾ, നല്ല ഉറക്കം കിട്ടാനും ശുദ്ധമായ വായു ലഭിക്കാനും ബെഡ്റൂമിൽ ചെടികൾ വയ്ക്കുന്നത് ഏറെ നല്ലതാണ്

സ്‌നേയ്ക്ക് പ്ലാന്റ്

രാത്രിയിൽ ഓക്സിജൻ പുറന്തള്ളുന്ന ഒരു ചെടിയാണ് സ്‌നേയ്ക്ക് പ്ലാന്റ്. വായു ശുദ്ധീകരിക്കാൻ ഈ ചെടിക്ക് പ്രത്യേക കഴിവുണ്ട്

കറ്റാർവാഴ

വായു ശുദ്ധീകരിക്കാൻ മികച്ച ചെടിയാണ് കറ്റാർവാഴ. രാത്രി സമയം ഇവ ഓക്സിജൻ പുറന്തള്ളുന്നു. നല്ല ഉറക്കം ലഭിക്കാൻ ഇത് സഹായിക്കും

സ്പൈഡർ പ്ലാന്റ്

ഇൻഡോർ ചെടികളിൽ പ്രധാനിയാണ് സ്പൈഡർ പ്ലാന്റ്. വീടിന്റെ അലങ്കാരത്തിന് മാത്രമല്ല വായു ശുദ്ധീകരിക്കുന്ന ഒരു ചെടി കൂടിയാണ് സ്പൈഡർ പ്ലാന്റ്.

ലക്കി ബാംബൂ

കോവിഡ് കാലത്ത് വീടുകളിൽ കയറിക്കൂടിയ ചെടിയാണ് ലക്കി ബാംബൂ. പോസിറ്റീവ് എനർജി നൽകാനും, ഭംഗി കൊണ്ട് മനസിന് ഒരു ഉന്മേഷം നൽകാനും ലക്കി ബാംബൂവിന് സാധിക്കും

ഇംഗ്ലീഷ് ഐവി

വായു ശുദ്ധീകരിക്കാൻ കഴിവുള്ള ചെടിയായ ഇംഗ്ലീഷ് ഐവിക്ക് ബെൻസീൻ, ടോളുവിൻ, ഒക്ടേൻ, ട്രൈക്ലോറൈഥിലീൻ തുടങ്ങിയ വിഷാംശങ്ങളെ അന്തരീക്ഷത്തിൽ നിന്ന് നീക്കംചെയ്യാൻ സാധിക്കും