അകത്തളങ്ങള്‍ക്ക് പച്ചപ്പ്, മനസ്സിന് കുളിർമ നൽകും ഇൻഡോർ സസ്യങ്ങൾ

വെബ് ഡെസ്ക്

വീടിന്റെ അകത്തളങ്ങൾക്ക് പച്ചപ്പിന്റെ ഭംഗി നൽകുന്നതിനൊപ്പം ശുദ്ധവായു പ്രദാനം ചെയ്യുന്നവയാണ് ഇൻഡോർ സസ്യങ്ങൾ

വളരെ കുറവ് പരിപാലനവും, കുറച്ചുമാത്രം സൂര്യപ്രകാശവും ആവശ്യമായി വരുന്ന 5 ഇൻഡോർ സസ്യങ്ങളെ പരിചയപ്പെടാം

സ്നേക്ക് പ്ലാൻ്റ് (സാൻസ്വീറിയ ട്രിഫാസ്‌കേറ്റ)

പാമ്പിന്റെ ശകലങ്ങൾ പോലെയുള്ള പാടുകളോട് കൂടി മുകളിലേക്ക് വളരുന്ന ഇലകളാണ് ഈ ചെടിക്കുള്ളത്. ഇതിനു വളരെ കുറച്ചു വെള്ളവും സൂര്യപ്രകാശവും മതിയാവും

ZZ പ്ലാൻ്റ്സ് (സാമിയോകുൽകാസ്‌ സാമിഫോളിയ)

വീടിന്റെ ഉള്ളിടങ്ങൾക്ക് ആധുനികഭംഗി നൽകുന്ന തിളക്കമുള്ളതും കടുത്ത പച്ചനിറത്തോട് കൂടിയതുമായ ഇലകളാണ് ഈ ചെടിയുടെ സവിശേഷത

ചിലന്തി സസ്യം (ക്ലോറോഫൈറ്റം കോമോസം)

വലയിൽ തൂങ്ങി കിടക്കുന്ന ചിലന്തികൾ പോലെയുള്ള ചെറു തൈകളോട് കൂടിയ ഈ ചെടിക്ക് കുറഞ്ഞ ജലലഭ്യതയേയും പ്രകാശം കുറഞ്ഞ സാഹചര്യത്തെയും പ്രതിരോധിക്കാനാകും. തിരക്കുള്ള ജീവിതശൈലിക്ക് ഏറെ ഉത്തമമാണിത്

പീസ് ലില്ലി (സ്പാതിഫില്ലം എസ്പിപി)

മനോഹരമായ വെള്ള പൂക്കളോട് കൂടിയ ഈ ചെടി പ്രകാശലഭ്യതയെ അധികമായി ആശ്രയിക്കുന്നില്ല. ജലം ആവശ്യമായി വരുമ്പോൾ ഇലകൾ പൊഴിക്കുന്ന ഈ ചെടി വളരെ മികച്ച ഒരു അലങ്കാര സസ്യമാണ്

പോത്തോസ്‌ (എപിപ്രേംനം ഓറിയം)

'ചെകുത്താൻ വള്ളി' എന്നറിയപ്പെടുന്ന ഈ ചെടിയുടെ ഏറ്റവും വലിയ സവിശേഷത ഹൃദയാകൃതിയിലുള്ള ഇലകളും, പടരുന്ന ചെറു വള്ളികളുമാണ്. വരൾച്ചയെ പ്രതിരോധിക്കാൻ കഴിവുള്ള ഈ ചെടി സസ്യപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്