വെബ് ഡെസ്ക്
വീട്ടിനുള്ളില്‍ ചെടി വളര്‍ത്താന്‍ ഇഷ്ടമുള്ളവരാണ് പലരും. വീട് ഭംഗിയായിരിക്കാനും നല്ല വായു ലഭിക്കാനും ഇത് കാരണമാകും
എന്നാല്‍ പഴങ്ങള്‍ ഉത്പാദിപ്പിക്കുന്ന ചെടികളും ഈ ഇന്‍ഡോര്‍ സസ്യങ്ങളില്‍ ഉള്‍പ്പെടുന്നു. അവ ഏതൊക്കെയെന്ന് നോക്കാം
നാരങ്ങ
നാരങ്ങ മരങ്ങള്‍ക്ക് വീടിനുള്ളില്‍ തഴച്ച് വളരാന്‍ കഴിയും. വീടിനുള്ളില്‍ നല്ല മണവും ഇവ നല്‍കുന്നുണ്ട്. വീടിനുള്ളില്‍ നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്താണ് ഇവ വളര്‍ത്തേണ്ടത്
ചെറുനാരങ്ങ
മറ്റൊരു തരം സിട്രസ് മരങ്ങളാണ് ചെറുനാരങ്ങ. ഭക്ഷണത്തില്‍ ചെറിയ പുളിപ്പ് രസം തോന്നിപ്പിക്കാന്‍ ചെറുനാരങ്ങ ഉപയോഗിക്കുന്നു. മാത്രവുമല്ല, ക്ഷീണം അകറ്റാനുള്ള മികച്ചൊരു ഓപ്ഷന്‍ കൂടിയാണ് ചെറുനാരങ്ങ
ഓറഞ്ച്
ചെറിയ ഓറഞ്ച് മരങ്ങള്‍ വീടിനുള്ളില്‍ വളര്‍ത്താന്‍ അനുയോജ്യമാണ്. എന്നാല്‍ മികച്ച ഫലം ലഭിക്കണമെങ്കില്‍ പൂര്‍ണ സൂര്യനും 60-90 ഡിഗ്രി ഫാരന്‍ഹീറ്റും ലഭിക്കുന്നിടത്ത് ഓറഞ്ച് വളര്‍ത്തണം
അത്തിപ്പഴം
ധാരാളം സൂര്യപ്രകാശത്തില്‍ വളരേണ്ട ചെടിയാണ് അത്തിപ്പഴം. എന്നാല്‍ ഇവ വീടിനുള്ളില്‍ വലിയ ചെടികളായി വളരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കണ്ടെയ്‌നറുകളില്‍ അത്തിമരങ്ങള്‍ വളര്‍ത്തുന്നതിലൂടെ ചെറിയ വലിപ്പം നിലനിര്‍ത്താന്‍ സാധിക്കും
ഒലീവ്
നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണില്‍, സൂര്യ പ്രകാശം ലഭിക്കുന്നയിടത്ത് ഒലീവ് നട്ടുവളര്‍ത്തണം
വാഴപ്പഴം
പൊതുവേ വലിയ സ്ഥലങ്ങളിലാണ് വാഴ നട്ട് വളര്‍ത്തുന്നത്. എന്നാല്‍ വീടിനുള്ളില്‍ വളര്‍ത്താന്‍ സാധിക്കുന്ന രീതിയില്‍ ചെറിയ ഇനം വാഴകളും ലഭ്യമാണ്