വെബ് ഡെസ്ക്
നമ്മുടെ ശരീരത്തിൽ പലയിടാത്തതായി കാണപ്പെടുന്ന ഒന്നാണ് മറുക്. എന്നാൽ ഇതിനെക്കുറിച്ച് നമ്മളിൽ അധികപേർക്കും വലിയ അറിവില്ല
ശരീരത്തിലുണ്ടാകുന്ന മറുകുകൾ അഥവാ കാക്കപ്പുള്ളികൾ പിഗ്മെന്റഡ് സെല്ലുകളാണ്. വലിപ്പത്തിലും ആകൃതിയും വ്യത്യസ്തമായ ഇവ ചെറിയ ഇരുണ്ട പാടുകളായി കാണപ്പെടുന്നു.
കാലക്രമേണ ഇവ മാറിയേക്കാം. വർഷങ്ങൾ കൊണ്ട് മറുകുകൾ മാറുന്നത് സ്വാഭാവികമാണ്. ഇവയുടെ നിറം മങ്ങുകയോ വലുപ്പം കുറയുകയോ ചെയ്യാം. ഇതുപോലെ വലുപ്പം കൂടുകയും ചെയ്യാം
മിക്ക മറുകുകളും നിരുപദ്രവകാരികളാണ്. ഇവയിൽ ഭൂരിഭാഗവും ആരോഗ്യത്തിന് അപകടം സൃഷ്ടിക്കാത്തതാണ്. അവ സാധാരണ ചർമ്മ വളർച്ചയായാണ് കണക്കാക്കുന്നത്
ഏത് പ്രായത്തിലും മറുകുകൾ പ്രത്യക്ഷപ്പെടാം. കുട്ടിക്കാലത്തും കൗമാരത്തിലുമാണ് മിക്ക മറുകുകളും പ്രത്യക്ഷപ്പെടുന്നത്. എന്നാൽ അതിനുശേഷം മറുകുകളുണ്ടാക്കുന്നതിലും യാതൊരു അസ്വാഭാവികതയുമില്ല
സൂര്യപ്രകാശവുമായി സമ്പർക്കം വരുന്നത് മറുകുകൾ ബാധിക്കും. സൂര്യനുമായി സമ്പർക്കം പുലർത്തുന്നത് പുതിയ മറുകുകൾ വികസിക്കുന്നതിലും നിലവിലുള്ളവയുടെ രൂപം മാറുന്നതിനും കാരണമാകും. അതിനാൽ പരമാവധി മറുകിൽ സൂര്യപ്രകാശം തട്ടാതെ ശ്രദ്ധിക്കണം
മുഖത്തുണ്ടാവുന്ന മറുകുകൾ വ്യക്തികളുടെ സൗന്ദര്യത്തിന്റെ അടയാളങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ചെറുതും ഇരുണ്ടതുമായ മറുകുകൾക്കാണ് ഈ സവിശേഷത
എന്നിരുന്നാലും മറുകുകളിൽ അസാധാരണമായ എന്തെങ്കിലും മാറ്റങ്ങളുള്ളതായി ശ്രദ്ധയിൽപ്പെട്ടാൽ അത് നിരീക്ഷിക്കേണ്ടതുണ്ട്. എന്തെങ്കിലും അപാകത തോന്നിയാൽ കൂടുതൽ വിലയിരുത്തലിനായി ഡെർമടോളജിസ്റ്റിനെ കാണാം