വെബ് ഡെസ്ക്
ശരീര ഭാരം കുറയ്ക്കാന്‍ പല വഴികളിലൂടെ ശ്രമിക്കുന്നവരാണ് പലരും
വ്യായാമത്തിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും ഭാരം കുറയ്ക്കുന്നവരുമുണ്ട്
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങളുമുണ്ട്. അവ ഏതൊക്കെയെന്നു നോക്കാം
നാരങ്ങ-തേന്‍ ജ്യൂസ്
ഒരു ഗ്ലാസ് വെള്ളത്തില്‍ പകുതി നാരങ്ങ പിഴിഞ്ഞ് അതില്‍ ഒരു ടീസ്പൂണ്‍ തേന്‍ കലര്‍ത്തുക. ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ നാരങ്ങയിലുണ്ട്. മെറ്റബോളിസത്തെ ത്വരിതപ്പെടുത്താന്‍ തേനും സഹായിക്കുന്നു
മുള്ളങ്കി ജ്യൂസ്
കുറച്ച് മുള്ളങ്കി പൊടിച്ച് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി കുടിക്കുക. നാരുകളടങ്ങിയ പോഷക സമൃദ്ധമായ പച്ചക്കറിയായ മുള്ളങ്കി വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു
നെല്ലിക്ക ജ്യൂസ്
ഒരു ഗ്ലാസ് വെള്ളത്തില്‍ അരിഞ്ഞ നെല്ലിക്ക ചേര്‍ത്ത് ജ്യൂസ് തയ്യാറാക്കുക. നെല്ലിക്ക ജ്യൂസ് ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു
ബീറ്റ്‌റൂട്ട് ജ്യൂസ്
ബീറ്റ്‌റൂട്ട് അരിഞ്ഞത് ഒരു ഗ്ലാസ് വെള്ളവുമായി യോജിപ്പിച്ച് വെറും വയറ്റില്‍ കഴിക്കുക. ഈ ജ്യൂസ് മെറ്റബോളിസം വര്‍ധിപ്പിക്കുകയും ഓക്‌സിഡേറ്റീവ് സമ്മര്‍ദം തടയുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു
കാരറ്റ് ജ്യൂസ്
കുറച്ച് കാരറ്റ് അരിഞ്ഞത് ഒരു ഗ്ലാസ് വെള്ളവുമായി യോജിപ്പിച്ച് വെറും വയറ്റില്‍ കഴിക്കുക. കാരറ്റ് ജ്യൂസില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു