ഇതാ പലതരം പിസകള്‍; ട്രൈ ചെയ്താലോ?

വെബ് ഡെസ്ക്

പുറത്തുപോകുമ്പോൾ പിസ കഴിക്കാൻ ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. അവസരം കിട്ടുമ്പോൾ, വീട്ടിൽത്തന്നെ പലതരം പിസകൾ പാകം ചെയ്യുന്നവരാണ് നമ്മളില്‍ പലരും

ആദ്യമായി ഇറ്റലിയില്‍ ഉണ്ടാക്കിയ വിഭവമാണെങ്കിലും കാലക്രമേണ എല്ലാ രാജ്യങ്ങളിലും വ്യത്യസ്ത രുചികളിൽ പിസയുണ്ടാക്കാൻ തുടങ്ങി. നിയാപൊളിറ്റൻ, ചിക്കാഗോ- ഡീപ് ഡിഷ്, സിസിലിയന്‍ എന്നിങ്ങനെ പലതരം പിസകള്‍ ഇന്ന് ലഭ്യമാണ്

നിയാപൊളിറ്റൻ പിസ

ഇറ്റലിയിലെ നേപ്പിൾസിലാണ് നിയാപൊളിറ്റൻ പിസയുടെ ഉത്ഭവം. കട്ടികുറഞ്ഞ, വളരെ മൃദുവായതും ടൊമാറ്റോ സോസ്, മൊസറില്ല ചീസ്, ഒലിവ് ഓയിൽ എന്നിവ ടോപ്പിങ്സ് ആയി ഉപയോഗിക്കുന്നതുമായ ഈ പിസ പരമ്പരാഗത രീതിയിലാണ് പാകം ചെയുന്നത്

ന്യൂയോർക്ക് സ്റ്റൈൽ പിസ

വളരെ മൃദുവായ വലുപ്പമുള്ള കഷ്ണങ്ങളാണ് ന്യൂയോർക്ക് സ്റ്റൈൽ പിസയുടെ പ്രത്യേകത. ഉൾഭാഗം ചീസിയും പുറംഭാഗം നല്ലരീതിയിൽ മൊരിച്ചതുമായ ന്യൂയോർക്ക് പിസകളിൽ കൂൺ, ടൊമാറ്റോ സോസ്, ഉള്ളി തുടങ്ങിയവയാണ് ടോപ്പിങ്‌സായി ഉപയോഗിക്കുന്നത്

ഹവായിയൻ പിസ

കാനഡയിലാണ് ഹവായിയൻ പിസയുടെ ഉത്ഭവം. കൈതച്ചക്ക ഇതിലെ പ്രധാന വിഭവമായതിനാല്‍, ചെറിയ മധുരവും എരിവും ചേർന്ന രുചിയാണ് ഇതിന്റെ പ്രത്യേകത

തന്തൂരി ചിക്കന്‍ പിസ

നന്നായി മസാലയില്‍ മുക്കിയ തന്തൂരി ചിക്കനും ചുവന്ന ഉള്ളിയും തന്തൂരി സോസും ഉപയോഗിച്ചുണ്ടാക്കുന്ന തന്തൂരി ചിക്കന്‍ പിസ, ഇന്ത്യയിലാണ് പ്രധാനമായും കാണുന്നത്

ബള്‍ഗോജി പിസ

ദക്ഷിണ കൊറിയന്‍ വിഭവങ്ങളായ ബള്‍ഗോജി, കിംചി, ഗൊച്ചുജങ് എന്നിവ ടോപ്പിങ്ങായി ഉപയോഗിക്കുന്ന ബള്‍ഗോജി പിസ, എരിവും മധുരവും ചേരുന്ന വ്യത്യസ്തമായ രുചിയാണ് നല്‍കുന്നത്

മനാക്കിഷ് പിസ

പിസയ്ക്ക് സമാനമായി പശ്ചിമേഷ്യയിൽ ഉപയോഗിക്കുന്ന ഒരു ബ്രഡ് ഇനമാണ് മനാക്കിഷ്. ഇതുപയോഗിച്ച് പാകം ചെയ്യുന്ന മനാക്കിഷ് പിസയില്‍, ടോപ്പിങ്ങായി ഭക്ഷ്യയോഗ്യ സസ്യങ്ങളും സുഗന്ധദ്രവ്യങ്ങളുമാണ് ഉപയോഗിക്കുക. ഒപ്പം ചീസും മാംസവും പച്ചക്കറികളും ഉപയോഗിക്കാറുണ്ട്. ഇത് ലബണനിലാണ് കൂടുതലായും ലഭിക്കുക

ഒക്കോണോമിയാക്കി പിസ

ജപ്പാനില്‍ ലഭിക്കുന്ന പിസയാണ് ഒക്കോണോമിയാക്കി. ചേന, മുട്ട, ക്യാബേജ്, മാവ് എന്നിവയുപയോഗിച്ചാണ് ബാറ്റർ തയാറാക്കുന്നത്. വിവിധ കടൽ വിഭവങ്ങളും മത്സ്യവും സോസും ടോപ്പിങ്ങായി ഉപയോഗിക്കും