ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമം; മുസമ്പി ജ്യൂസിന്റെ ഗുണങ്ങള്‍

വെബ് ഡെസ്ക്

ദിവസവും ഏതെങ്കിലും പഴങ്ങളുടെ ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. അവയിൽ ശരീരത്തിന് ഉത്തമമായതാണ് മുസമ്പി. ഇതിലുള്ള പോഷകങ്ങൾ കൂടുതൽ ആരോഗ്യത്തോടെയിരിക്കാനും ജലാംശം നിലനിർത്താനും സഹായിക്കും

വിറ്റാമിന്‍ സിയുടെ കലവറയായ മുസമ്പി, രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഓക്സിഡേറ്റീവ് സമ്മർദം കുറയ്ക്കുന്നതിനും സഹായിക്കും

മുസമ്പിയിലെ ഡയറ്ററി ഫൈബർ, ദഹനം സുഗമമാക്കാനും ഇതിലൂടെ മലബന്ധം തടയാനും ശരീരഭാരം നിലനിർത്താനും അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കും

ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ് മുസമ്പി. വൈറ്റമിന്‍ സി കൂടാതെ, മുസമ്പിയിലുള്ള ഫ്ലേവനോയിഡ്, ലിമൊനോയിഡ്, കരോട്ടിനോയ്ഡ് എന്നിവ സെല്ലുലാർ ഡാമേജ് തടയുന്നതിന് സഹായിക്കും

മുസമ്പിയിലടങ്ങിയിട്ടുള്ള ഫൈബർ കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനും ഹൃദ്രോഗങ്ങള്‍ തടയുന്നതിനും സഹായിക്കും. ഇതിലുള്ള പൊട്ടാസ്യം, രക്തസമ്മർദവും നിയന്ത്രിക്കും

കലോറി കുറഞ്ഞതും ഫൈബർ ധാരാളവുമടങ്ങിയ മുസമ്പി ശരീരഭാരം കുറയ്ക്കുന്നതിന് ഉത്തമമാണ്. ഫൈൂർ ധാരാളം കഴിക്കുന്നത് മറ്റ് ലഘുഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും

ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിന് മുസമ്പി ഉത്തമമാണ്. ഇത് ചർമം യുവത്യമുള്ളതാക്കും. രക്ത ചംക്രമണം കൃത്യമാക്കുന്നതിനും ശരീരത്തിലെ ചൂട് നിയന്ത്രിക്കാനും ഇത് സഹായിക്കും

വൈറ്റമിന്‍ സി അടങ്ങിയ മുസമ്പി, കൊളാജന്‍റെ ഉത്പാദനം ത്വരിതപ്പെടുത്തുകയും ചർമം കൂടുതല്‍ യുവത്വമുള്ളതാക്കുകയും പ്രായാധിക്യത്തിന്രെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യും